കുട്ടികളടക്കമുള്ള തീർഥാടകർക്ക് എല്ലാ സഹായവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി! വെർച്വൽ ക്യൂ വ്യൂവഴി ബുക്ക് ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി മണിക്കൂറുകൾ തിരക്കിൽപ്പെടുമ്പോൾ കുട്ടികളടക്കമുള്ളവർക്ക് സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് നിർദേശിച്ചു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തണമെന്ന് കേരള ഹൈക്കോടതി. തീർഥാടകർക്കായി ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിക്കുകയും ചെയ്തു. അതേസമയം അപ്പാച്ചിമേട്ടിലും ശബരിപീഠത്തിലും ജനത്തിരക്ക് അധികമാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ കേരള ഹൈക്കോടതി എഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിപ്പിച്ചിരുന്നു. ശബരിമലയിൽ സ്പോട്ട് ബുക്കിങ് വഴി ദിവസവും പതിനായിരത്തിലധികം ആളുകൾ കേരളത്തിൽ നിന്ന് മാത്രം എത്തുന്ന തീർഥാടകരാണന്ന് എഡിജിപി കോടതിയെ അറിയിച്ചു. 




നിലയ്ക്കൽ പാർക്കിങ് അടക്കം നിറഞ്ഞെന്നും എഡിജിപി കോടതിയെ അറിയിച്ചു. നിലയ്ക്കലിൽ തിരക്കാണെങ്കിൽ മറ്റിടങ്ങളിൽ പാർക്കിങ് സൗകര്യം മറ്റിടങ്ങളിൽ ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും വോളണ്ടിയർമാരുടെ സഹായം തേടണമെന്നും കോടതി നിർദേശിച്ചു. എൻസിസി - എൻഎസ്എസ് വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി നിർദ്ദേശിച്ചു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തണമെന്ന് കേരള ഹൈക്കോടതി. വെർച്വൽ ക്യൂ വ്യൂവഴി ബുക്ക് ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി മണിക്കൂറുകൾ തിരക്കിൽപ്പെടുമ്പോൾ കുട്ടികളടക്കമുള്ളവർക്ക് സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.



തീർഥാടകർക്കായി ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിക്കുകയും ചെയ്തു. അതേസമയം അപ്പാച്ചിമേട്ടിലും ശബരിപീഠത്തിലും ജനത്തിരക്ക് അധികമാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ കേരള ഹൈക്കോടതി എഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിപ്പിച്ചിരുന്നു. ശബരിമലയിൽ സ്പോട്ട് ബുക്കിങ് വഴി ദിവസവും പതിനായിരത്തിലധികം ആളുകൾ കേരളത്തിൽ നിന്ന് മാത്രം എത്തുന്ന തീർഥാടകരാണന്ന് എഡിജിപി കോടതിയെ അറിയിച്ചു.



നിലയ്ക്കൽ പാർക്കിങ് അടക്കം നിറഞ്ഞെന്നും എഡിജിപി കോടതിയെ അറിയിച്ചു. നിലയ്ക്കലിൽ തിരക്കാണെങ്കിൽ മറ്റിടങ്ങളിൽ പാർക്കിങ് സൗകര്യം മറ്റിടങ്ങളിൽ ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും വോളണ്ടിയർമാരുടെ സഹായം തേടണമെന്നും കോടതി നിർദേശിച്ചു. എൻസിസി - എൻഎസ്എസ് വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി നിർദ്ദേശിച്ചു.


Find out more: