ദില്ലിയിലെ കാര്യങ്ങൾ ഇപ്പോൾ നിയത്രണത്തിനു അതീതമായിക്കൊണ്ടിരിക്കുകയാണ്. മരണസന്ഖ്യ ഇപ്പോൾ ഇരുപത്തിലേക്കു എത്തിയിരിക്കുകയാണ്. ഇതിനിടയിൽ എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ് ദില്ലി കലാപവുമായി ബന്ധപ്പെട്ടു നടക്കുന്ന മാധ്യമ റിപോർട്ടുകൾ. ടെലിവിഷൻ ചാനലുകൾ ലൈവ് ആയി കാര്യങ്ങൾ അവരുടെ മാധ്യമ സ്ഥാപങ്ങളുടെ നിലപാടുകൾക്ക് അനുയോജ്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഈ റിപ്പോർട്ടുകളുടെ തലയും വാലും എടുത്ത് സോഷ്യൽ മീഡിയയിൽ ചില വ്യാഖ്യാനങ്ങളും വളച്ചോടിക്കലുകളും വരുന്നു. അത്തരം വളച്ചോടിക്കലിന് പിന്നിലെ രാഷ്ട്രീയ എന്താണ് എന്നതിനെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കാണുവാൻ ഇടയായി. രാഷ്ട്രീയ നിരീക്ഷകനായ ശ്യാം ഗോപാലിന്റേതാണ് ഈ പോസ്റ്റ്. അത് ഇപ്രകാരമാണ്.
നമ്മുടെ സോഷ്യൽ മീഡിയ ടൈംലൈനിൽ പല വട്ടം ഒരേ വാർത്ത കണ്ടാൽ, അത് തികച്ചും വ്യാജമാണെങ്കിൽ പോലും, വിശദമായി വായിച്ച് മനസ്സിലാക്കുന്നതിനു മുൻപേ തന്നെ ആ വാർത്ത ആധികാരികമാണെന്ന് കാണുന്നയാൾക്ക് തോന്നുന്നു.
ഇതൊരു സോഷ്യൽ മീഡിയ സൈക്കോളജിയാണ്. ഈ ഒരു സൈക്കോളജി എത്രത്തോളം ശക്തമാണ് എന്നത് ഇന്നലെ മുതൽ ദൽഹി വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന പല നിഷ്പക്ഷമതികളുടെയും പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മതി. ഒരല്പം സാമാന്യ യുക്തിയുള്ളവർക്കു അനായാസേന ഊഹിക്കാവുന്നതേയുള്ളു ആരാവും പെട്ടെന്നുണ്ടായ ഈ ആക്രമണങ്ങൾക്ക് പിന്നിൽ എന്നത്. ആരാവും അതിനു പിന്നിൽ എന്നത് മനസ്സിലാക്കാൻ ഏറ്റവും നല്ല മാർഗം ആർക്കാവും അതുകൊണ്ട് നേട്ടം ഉണ്ടാവുക എന്ന ചോദ്യത്തിന് ഉത്തരം ആലോചിച്ചാൽ മാത്രം മതി.
എന്താണ് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളുടെ പ്രത്യേകത? അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ഇന്ത്യാ സന്ദർശനം.
അതുകൊണ്ട്, അന്തർദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക് വരുന്നു. ഈ സമയം ഇവിടെ ഒരു വർഗീയ സംഘർഷം നടന്നാൽ അന്താരാഷ്‌ട്ര സമൂഹത്തിനു മുൻപിൽ രാജ്യത്തെയും ഇവിടത്തെ സർക്കാരിനെയും അപകീർത്തി പെടുത്താൻ ഇതിലും നല്ല അവസരം മറ്റൊന്നില്ല.
അങ്ങനൊരു നീക്കത്തിലേക്ക് ബിജെപിയോ സംഘ്പരിവാറോ പോവില്ല എന്നത് സാമാന്യയുക്തി ഉള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളു.
പിന്നെ ആർക്കാവും അതിന്റെ ഗുണം? CAA വിരുദ്ധ സമരങ്ങൾ എന്ന പേരിൽ ഒരു മാസത്തിനു മേലെ ആയി രാജ്യത്ത് പല രീതിയിൽ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവർ ആരാണോ അവർ തന്നെയാവും ഈ പ്രകോപനത്തിനു പിന്നിൽ എന്ന് സ്വാഭാവികമായും അനുമാനിക്കെണ്ടിയിരിക്കുന്നു. മുഖ്യമായും മൂന്നു ഗുണങ്ങളാണ് അവർക്ക് ഈ സമയം തിരഞ്ഞെടുത്തതിലൂടെ ലഭിക്കുക:
1. അന്താരാഷ്‌ട്ര മാധ്യമ ശ്രദ്ധ. അതിലൂടെ സർക്കാരിനെ അന്താരാഷ്‌ട്ര തലത്തിൽ അപകീർത്തിപ്പെടുത്തി ഒറ്റപ്പെടുത്താനുള്ള അവസരം.
2. ട്രംപ് ഉള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള അടിച്ചമർത്തലുകൾക്ക് സർക്കാർ തുനിയുകയില്ല എന്ന ബോധ്യം.
3. ഭരണകൂടം ഗൗനിക്കാത്തതിനാൽ ഒരു മാസത്തിനു മേലേയായി എങ്ങുമെത്താതെ നിൽക്കുന്ന സമരങ്ങളെ രക്തചചൊരിച്ചിലുകളിലൂടെ കലുഷിതമാക്കി മാറ്റിയെടുത്ത് അസ്ഥിരത സൃഷ്ടിക്കുക. കൃത്യമായി പ്ലാൻ ചെയ്തു നടപ്പിലാക്കിയ നീക്കമാണിത്. ഈ പ്രശ്നങ്ങൾക്ക് മുസ്ലിം സമുദായത്തെ ഒന്നാകെ കുറ്റപ്പെടുത്തുന്നത് തികച്ചും മൗഢ്യമാണ്.
CAA വന്നാൽ മുസ്ലിങ്ങൾക്ക് ഈ രാജ്യത്ത് നിലനിൽപ്പില്ല എന്ന വ്യാജ പ്രചാരണത്തിലൂടെ അസ്സൂത്രിതമായി അവരെ തീവ്ര നിലപാടുകളിലേക്ക് തള്ളിയിട്ടുകൊണ്ട് നിയന്ത്രിക്കാൻ മറ്റുചിലർ ശ്രമിക്കുകയാണ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ഇന്നലെ പൊലീസിന് നേരെ തോക്കു ചൂണ്ടിയ ഷാരൂഖ് എന്ന ചെറുപ്പക്കാരൻ ഉൾപ്പടെയുള്ളവർ ആ ശക്തികളുടെ കൈയിലെ കളിപ്പാവകൾ മാത്രം ആയിരിക്കും. ഇത് മുസ്ലിം സമുദായം തന്നെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഉത്തരേന്ത്യയുടെ മണ്ണിനടിയിൽ ഹിന്ദു മുസ്ലിം സ്പർദ്ധ എന്നത് നൂറ്റാണ്ടുകളായി എരിയുന്ന കനലാണ്. ചെറുതായി ഒന്ന് ഊതിയാൽ മതി അത് ആളിക്കത്തി കലാപമായി പടരും. അവസരം പാർത്തിരുന്നു ആരോ ആ കനൽ ഊതിയിരിക്കുന്നു. അത് ആളിക്കത്തി തുടങ്ങിയിരിക്കുന്നു. അടിയും തിരിച്ചടിയുമായി. ദൗർഭാഗ്യവശാൽ മാധ്യമങ്ങൾ ആ തീയിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുകയാണ്. അവരുടെ നിരുത്തരവാദപരമായ റിപ്പോർട്ടിങ്ങിലൂടെ. ഒന്നേ പറയാനുള്ളു, ആലോചിക്കുക.
നന്നായി സ്വയം ആലോചിച്ച ശേഷം മാത്രം അനുമാനങ്ങളിലേക്ക് എത്തുക. ആരുടെയും കൈയിലെ കളിപ്പാവകലാകാൻ സ്വയം വിട്ടുകൊടുക്കാതിരിക്കുക.
ഈ പോസ്റ്റിനു താഴെ ഉണ്ടായ നിരവധി കമ്മന്റുകളിൽ ശ്രദ്ധേയമായ പലതും ഉണ്ടായിരുന്നു. അതിൽ ഒരു കമ്മെന്റ് ഇപ്രകാരമാണ്.
ട്രംപ് വരുന്ന കാര്യം അറിയാതെ ആയിരിക്കും ബി ജെ പി നേതാവ് Kapil Mishra മൂന്നു ദിവസത്തിനകം പ്രതിഷേധക്കാരെ ഒഴിപ്പിച്ചിരിക്കണം എന്ന് അന്ത്യശാസനം കൊടുത്തതും മൂന്നാം ദിവസം കലാപരിപാടി തുടങ്ങിയതും.
മനുഷ്യരെ ചുട്ടുകൊല്ലുന്നവർക്കുവേണ്ടിയുള്ള ന്യായീകരണം കൊള്ളാം
നല്ല ന്യായീകരണം തന്നെ ശ്യാം ,പിന്നെ സാമാന്യയുക്തി? ഹ .... ഹ.... സംഘികൾക്കോ? ചിരിപ്പിച്ചു കൊല്ലല്ലേ.
നമ്മുടെ മലയാള മാധ്യമങ്ങളിൽ എല്ലാം പ്രചരിക്കുന്നതു മുസ്ലിങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്നാണ്.
യഥാർഥത്തിൽ ഒരു കലാപം ഉണ്ടാകുമ്പോൾ അവിടെ മനുഷ്യർ ആണ് ആക്രമിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്കു അതിന്റെ ആത്മാവ് കാത്തുസൂക്ഷിക്കുന്നതിൽ നിർണ്ണയ പങ്കുണ്ട്.
click and follow Indiaherald WhatsApp channel