മേക്കപ്പിനിടെ ലെൻസ് വെച്ചപ്പോൾ കണ്ണുനിറഞ്ഞില്ല; ഗർഭിണിയായ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് ദിയ കൃഷ്ണ! വിവാഹത്തെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും എപ്പോഴും സംസാരിക്കുന്ന ആളാണ് ഓസി. അതിനാൽ തന്നെ അവളുടെ കല്യാണമായിരിക്കും ആദ്യം എന്നത് ഞങ്ങളെല്ലാം ഉറപ്പിച്ചതാണ് എന്ന് വീട്ടിലുള്ളവരെല്ലാം പറഞ്ഞിരുന്നു. പയ്യനെ കണ്ടെത്തി സ്വന്തമായി വിവാഹം നടത്തുകയായിരുന്നു അവൾ. ഒരു ടെൻഷനും ഞങ്ങൾക്കില്ലായിരുന്നുവെന്ന് അച്ഛനും അമ്മയും സാക്ഷ്യപ്പെടുത്തിയിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വിവാഹമാണ് എല്ലാം എന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ. സമയമാവുമ്പോൾ അവരായിട്ട് തന്നെ പങ്കാളികളെ കണ്ടെത്തി കല്യാണം നടത്താനുള്ള സ്വാതന്ത്ര്യം മക്കൾക്ക് നൽകിയിട്ടുണ്ടെന്നും അവർ വിശദീകരിച്ചിരുന്നു. കുഞ്ഞതിഥിയുടെ വരവിനായി നാളുകളെണ്ണി കാത്തിരിക്കുകയാണ് കൃഷ്ണകുമാറും കുടുംബവും. നാലാം മാസത്തിലാണ് ആ അവസ്ഥയ്ക്ക് മാറ്റം വന്നത്.
എല്ലാം ആസ്വദിച്ച് തുടങ്ങിയത് അപ്പോഴാണ്. യാത്രകളും പുറത്തെ ഭക്ഷണവും പ്രഗ്നൻസി പൂജയുമൊക്കെയായി ഗർഭകാലം ശരിക്കും ആസ്വദിക്കുകയായിരുന്നു ദിയ. ഇപ്പോഴിതാ വളകാപ്പും ഗംഭീരമായി നടത്തിയിരിക്കുകയാണ്. വളകാപ്പ് വിശേഷങ്ങൾ പങ്കുവെച്ച് ദിയയായിരുന്നു ആദ്യമെത്തിയത്. പിന്നീട് മറ്റുള്ളവരും ചിത്രങ്ങളും വീഡിയോകളുമായി എത്തിയിരുന്നു. ഇപ്പോഴത്തെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ട്. എല്ലാത്തിന്റെയും കാരണം ഉള്ളിലുള്ള ആളാണ്. ഇത്തവണ ബ്ലഡ് ടെസ്റ്റിന് പോയപ്പോൾ കരഞ്ഞില്ല, നേരത്തെയായിരുന്നുവെങ്കിൽ അലറി വിളിച്ചേനെ. വളകാപ്പിന് ഒരുങ്ങുന്നതിനിടെ ലെൻസ് വെച്ചപ്പോഴും കരയാതെ പിടിച്ചുനിന്നു, നേരത്തെയായിരുന്നുവെങ്കിൽ ഈ സാഹചര്യത്തിലെല്ലാം ഞാൻ കരഞ്ഞേനെ എന്നും ദിയ പറഞ്ഞിരുന്നു.
ലേബർ പെയ്ൻ ഒഴികെ മറ്റ് കാര്യങ്ങളെക്കുറിച്ചെല്ലാം ഞാനിപ്പോഴും ആലോചിക്കാറുണ്ട്, ആ നിമിഷം എങ്ങനെ കടന്നുകിട്ടുമെന്ന് മാത്രം അറിയില്ലെന്ന് ദിയ അടുത്തിടെയും പറഞ്ഞിരുന്നു.ഗർഭിണിയായതിന് ശേഷമുള്ള ആദ്യ മൂന്ന് മാസം ഇപ്പോഴും ഓർക്കാനിഷ്ടമില്ലെന്ന് ദിയ പറഞ്ഞിരുന്നു. എപ്പോഴും കരച്ചിലായിരുന്നു. ശാരീരികമായും വയ്യാത്ത അവസ്ഥയിലായിരുന്നു. ഒരു ഭക്ഷണവും കഴിക്കാനാവാത്ത അവസ്ഥയായിരുന്നു. മിക്കപ്പോഴും ഡ്രിപ്പിടാൻ പോവുമായിരുന്നു. ഇനി പഴയ പോലെയൊരു ജീവിതം സാധ്യമാവില്ലേ എന്നോർത്ത് വരെ ടെൻഷനടിച്ചിരുന്നു.
രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ദിയയും അശ്വിനും വിവാഹിതരായത്.
വീട്ടുകാരുടെ സമ്മതത്തോടെയായിരിക്കണം വിവാഹം എന്നത് നേരത്തെ തീരുമാനിച്ച കാര്യമായിരുന്നു. ഇരുവീട്ടുകാരും രണ്ടുപേരുടെയും സുഹൃത്തുക്കളുമൊക്കെയായിരുന്നു വിവാഹത്തിനെത്തിയത്. പിന്നീടുള്ള വിശേഷങ്ങളെല്ലാം ദിയ വ്‌ളോഗിലൂടെ പങ്കിടുന്നുണ്ടായിരുന്നു. കുടുംബസമേതമായും, അല്ലാതെയായും ഒത്തിരി യാത്രകൾ നടത്തിയിരുന്നു. ലണ്ടൻ ട്രിപ്പിന് മുന്നോടിയായാണ് ഉള്ളിലൊരാളുണ്ടെന്ന കാര്യം അറിയുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകളോടെയായിരുന്നു ആ യാത്ര.
Find out more: