ടാറ്റ പഴയ ബ്ലാസ്റ്റ് ഫർണസുകൾ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. ഇലക്ട്രിക് ഫർണസിലേക്ക് മാറുന്നത് കരിമ്പുക നിർഗ്ഗമനം വെറും 10 ശതമാനത്തിലേക്ക് കുറയ്ക്കും. പോർട്ട് ടാൽബോട്ടിലെ ടാറ്റ സ്റ്റീൽ വർക്ക്സിൽ ഇലക്ട്രിക് ആർക്ക് ഫർണസിന്റെ നിർമാണം തുടങ്ങി. ഇതോടെ സംരക്ഷിക്കപ്പെടുന്നത് 5,000 തൊഴിലവസരങ്ങളാണ്. ഈ നീക്കം യുകെയുടെ ഇൻഡസ്ട്രിയൽ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്‌സ് പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണെന്നും, സുസ്ഥിരമായ ഒരു ഭാവിക്കുള്ള അടിത്തറയാണെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ പറഞ്ഞു. പോർട്ട് ടാൽബട്ടിന്റെ ഭാവി സുരക്ഷിതമാക്കാൻ യുകെ സർക്കാർ എപ്പോഴും കൂടെയുണ്ടെന്നതിന്റെ സൂചകമായാണ് ഈ നിക്ഷേപത്തെ വെയിൽസ് സെക്രട്ടറി ജോ സ്റ്റീവൻസ് വിശേഷിപ്പിച്ചത്.





പുതിയ സ്റ്റീൽ ഫാക്ടറി വരുന്നത് പോർട്ട് ടാൽബട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.ആ ഫണ്ടിങ്ങിനെ ഒരു വ്യാവസായിക തന്ത്രമായാണ് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് കാണുന്നത്. വെൽഷ് സ്റ്റീൽ വ്യവസായത്തിന് ഇതൊരു നല്ല വാർത്തയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടേതടക്കം ആയിരക്കണക്കിന് തൊഴിലുകൾ നിലനിൽക്കുമെന്ന് ഉറപ്പായി. സ്റ്റീൽ വ്യവസായത്തിന്റെ ശോഭനമായ ഭാവിക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാർ ബ്രിട്ടീഷ് വ്യവസായത്തിൽ ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം മുമ്പോട്ടു വെച്ചു. ഇത് യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ കോടിക്കണക്കിന് പൗണ്ടിന്റെ നിക്ഷേപത്തിന് അവസരമൊരുക്കും.





യുകെയിലെ സ്റ്റീൽ വ്യവസായത്തെ സഹായിക്കാൻ പുതിയ പദ്ധതികളുമായി സർക്കാർ മുന്നോട്ട് വരികയാണ്. ഉരുക്ക് ഉൽപ്പാദകർക്ക് ഊർജ്ജ ചെലവ് കുറയ്ക്കാനുള്ള നയം രൂപീകരിക്കാൻ പദ്ധതിയുണ്ട്. ഉരുക്ക് വ്യവസായത്തെ ഇറക്കുമതിയിൽ നിന്ന് സംരക്ഷിക്കാൻ നിയമങ്ങൾ ശക്തമാക്കും. പൊതു നിർമ്മാണ പദ്ധതികളിൽ യുകെ സ്റ്റീൽ ഉപയോഗിക്കാൻ നിയമം കൊണ്ടുവരും. യുഎസുമായി ചേർന്ന് സ്റ്റീലിനും അലുമിനിയത്തിനുമുള്ള 25% നികുതി ഒഴിവാക്കും. ഇതിന്റെയെല്ലാം ഭാഗമായാണ് ടാറ്റ സ്റ്റീലിന് 500 മില്യൺ പൗണ്ട് ധനസഹായം നൽകുന്നതും, പോർട്ട് ടാൽബോട്ടിൽ പുതിയ ഇലക്ട്രിക് ആർക്ക് ഫർണസ് (EAF) നിർമ്മിക്കുന്നതും. ഈ നീക്കം യുകെയുടെ ഇൻഡസ്ട്രിയൽ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്‌സ് പ്രതികരിച്ചു. 




ഇതൊരു പുതിയ തുടക്കമാണെന്നും, സുസ്ഥിരമായ ഒരു ഭാവിക്കുള്ള അടിത്തറയാണെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ പറഞ്ഞു. പോർട്ട് ടാൽബട്ടിന്റെ ഭാവി സുരക്ഷിതമാക്കാൻ യുകെ സർക്കാർ എപ്പോഴും കൂടെയുണ്ടെന്നതിന്റെ സൂചകമായാണ് ഈ നിക്ഷേപത്തെ വെയിൽസ് സെക്രട്ടറി ജോ സ്റ്റീവൻസ് വിശേഷിപ്പിച്ചത്. പുതിയ സ്റ്റീൽ ഫാക്ടറി വരുന്നത് പോർട്ട് ടാൽബട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

Find out more: