കൊറോണ കാരണം, ആകെപ്പാടെ അമ്പലാപ്പിലായിരിക്കുകയാണ്, നാമോരോരുത്തരും. കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ, ലോകാരോഗ്യ സംഘടനയടക്കം, കൃത്യമായ നിർദേശങ്ങളുമായി, മുന്നോട്ടുപോകാൻ തയ്യാറെടുക്കവെയാണ്, ഹിന്ദുമഹാസഭ, ഒരു കിടിലൻ ഐഡിയയുമായി, രംഗത്ത് വന്നത്.

 

 

   , ഇതൊരു, ചായ സത്കാരമാണ്. എന്നാൽ ഗോമൂത്രമാണ്, ചായയ്ക്ക്‌ പകരം, എന്ന് മാത്രം. അതായത്, ഇന്ത്യയിൽ കൊറോണ വൈറസ്, വ്യാപിക്കുന്നത് തടയാൻ, 'ഗോമൂത്ര പാർട്ടി' സംഘടിപ്പിക്കുമെന്നാണ്, ഹിന്ദു മഹാസഭ, ആഹ്വാനം ചെയ്തിരിക്കുന്നത്. ഗോമൂത്രത്തിന് പുറമെ, ചാണകവും, കൊറോണ വൈറസിനുള്ള ഔഷധമാകും എന്നാണ്, ഹിന്ദു മഹാസഭ അവകാശപ്പെടുന്നത്.

 

 

   ഇതിനായി, ഗോമൂത്ര പാര്‍ട്ടികള്‍, സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്, ഹിന്ദു മഹാസഭ. ചൊവ്വാഴ്ചയോടെ രാജ്യത്ത്, ആറാമത്തെ കൊറോണ രോഗബാധയും, സ്ഥിരീകരിച്ച സeാഹചര്യത്തിലാണ്‌, ഹിന്ദുമഹാസഭയുടെ, പ്രഖ്യപനം. ഈ സാഹചര്യത്തില്‍, ഗോമൂത്രവും ചാണക കേക്കും, (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ, കൊറോണയെ തടയാന്‍ കഴിയുമെന്ന്, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന്, ഹിന്ദു മഹാസഭ  പ്രസിഡന്റ്, ചക്രപാണി മഹാരാജ് പറയുകയുണ്ടായി.

 

 

   ചായ സല്‍ക്കാരങ്ങള്‍, സംഘടിപ്പിക്കുന്നതുപോലെ, ഓര്‍ഗാനിക്, ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍, ഞങ്ങള്‍ തീരുമാനിച്ചു, അതില്‍, കൊറോണ വൈറസ് എന്താണെന്നും, പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ, കൊറോണയില്‍ നിന്ന്, എങ്ങനെ രക്ഷപ്പെടാമെന്നും, ഞങ്ങള്‍ ആളുകളെ അറിയിക്കും,” ഇങ്ങനെയാണ്, മഹാരാജ് എന്ന വിദ്വാൻ, പറഞ്ഞത്. ഒപ്പം, പാര്‍ട്ടിയ്ക്കിടെ, ആളുകള്‍ക്ക് കുടിക്കാനായി, പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍, തുറക്കും.

 

 

    ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി, തുടങ്ങിയവയും, ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ, വൈറസ് ഇല്ലാതാകും എന്നും, ഇയാൾ പറയുന്നു.  ഈ പരിപാടിയിൽ എത്തുന്ന ജനങ്ങൾക്ക്, കൊറോണ വൈറസിനെ പറ്റി, പറഞ്ഞു മനസ്സിലാക്കികൊടുക്കും. പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി, എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്നും, പറഞ്ഞു കൊടുക്കും, ആദ്യം ഡൽഹിയിലാണ്, പരിപാടി സംഘടിപ്പിക്കുക.

 

 

   പിന്നീട്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പരിപാടി സംഘടിപ്പിക്കാനാണ്, തീരുമാനമെന്നും ചക്രപാണി പറഞ്ഞു. എന്നാൽ, ഇതിനെല്ലാത്തിനേയും കാൾ, മറ്റൊരു തമാശയും, അദ്ദേഹം പറയുകയുണ്ടായി, തെലങ്കാനയിൽ നിന്നുള്ള മന്ത്രി, പൊതുസ്ഥലത്ത്,  കോഴിയിറച്ചി കഴിച്ചതാണ്, ഇന്ത്യയിലേക്ക്, കൊറോണ വരാൻ കാരണമെന്നാണ്, ഇദ്ദേഹത്തിന്റെ വാദം.

 

 

    മൃഗങ്ങൾ, സഹായത്തിനു വേണ്ടി കരയുന്നത് കേട്ടാണ്, കൊറോണ വന്നതെന്നും, ഇദ്ദേഹം കൂട്ടി ചേർത്തു. അല്ല, ഈ വിദ്വാൻ, ഇതും പറയും, ഇതിനപ്പുറവും പറയും, കാരണം, നേരത്തെ കേരളത്തിൽ, പ്രളയം വന്നത്, ബീഫ് തിന്നുന്നതുകൊണ്ടാണെന്നും, പറഞ്ഞതും ഈ ചക്രപാണി തെന്നെയാണ്. ഡല്‍ഹിയിലെ, ഹിന്ദു മഹാസഭവാനിലാണ്, പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്.

 

 

 

    തുടര്‍ന്ന്, രാജ്യത്തുടനീളം, ഇത്തരം ‘പാര്‍ട്ടികള്‍’ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള, ദൗത്യത്തില്‍, തങ്ങളുമായി സഹകരിക്കാനും, പ്രവര്‍ത്തിക്കാനും, കഴിയുന്ന, ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും, അദ്ദേഹം വ്യക്തമാക്കി.

Find out more: