ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് ആ സിനിമ; മീനാക്ഷി! ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി വന്നതോടെ മീനാക്ഷി മലയാളികൾക്കും ഏറെ പരിചിതയാണ്. ഇപ്പോഴിതാ കരിയറിൽ കരിയറിൽ എടുത്ത ഒരു മോശം തീരുമാനത്തെ കുറിച്ച് നടി തുറന്ന് പറയുന്നു. വിജയ് ചിത്രത്തിൽ അഭിനയിച്ചതിൽ നഷ്ടബോധം തോന്നുന്നു എന്ന് മീനാക്ഷി ചൗധരി തുറന്ന് പറഞ്ഞു.തെലുങ്ക് സിനിമാ ലോകത്ത് ഒന്നിനു പിറകെ ഒന്നായി മികച്ച വേഷങ്ങൾ ചെയ്ത് മുന്നേറിക്കൊണ്ടിരിയ്ക്കുകയാമ് മീനാക്ഷി ചൗധരി എന്ന നായിക. എന്റെ കരിയറിൽ ഞാൻ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നു അത്. ഗോട്ട് റിലീസ് ചെയ്തതിന് ശേഷം എനിക്കൊരുപാട് സൈബർ അറ്റാക്കുകൾ നേരിടേണ്ടതായി വന്നു, അത് എന്നെ ഒരാഴ്ചയോളം ഡീപ്പ് ഡിപ്രഷനിലേക്ക് തള്ളിവിട്ടു.
ഇപ്പോൾ ഞാൻ എനിക്ക് പ്രാധാന്യം നൽകുന്ന, നല്ല സ്ക്രീൻ സ്പേസുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. ഇനി ഇതുപോലൊരു അബദ്ധം വരാതെ ശ്രദ്ധിക്കും എന്ന് മീനാക്ഷി ചൗധരി പറയുന്നു.നിലവിൽ തെലുങ്കിൽ ഒന്നിനു പിറകെ ഒന്നായി നല്ല സിനിമകളുമായി തിരക്കിലാണ് മീനാക്ഷി. 2026 വരെ നടി പല പ്രൊജക്ടുകളുമായി കമ്മിറ്റഡുമാണ്. അതിനിടയിൽ മീനാക്ഷി ചൗധരിയുടെ വേഷം മുങ്ങിപ്പോയി. മകൻ വിജയ് യുടെ കാമുകിയായി വന്ന് മരിച്ചു പോകുന്ന നായികാ വേഷത്തിലാണ് മീനാക്ഷി ചൗധരി എത്തിയത്. വളരെ ചെറിയ സ്ക്രീൻ സ്പേസ് ആയിരുന്നു മീനാക്ഷിയുടേത്. ആ റോൾ ചെയ്തതിൽ തനിക്കിന്ന് കുറ്റബോധം തോന്നുന്നു എന്നാണ് മീനാക്ഷി പറയുന്നത്.വിജയ് യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെ്യത ചിത്രമാണ് ഗോട്ട്.
വിജയ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ എഐ വേർഷൻ ഉൾപ്പടെ തലപതിയുടെ വേറിട്ട ഗെറ്റപ്പുകൾ ഒരുപാടുണ്ടായിരുന്നു. മാത്രമല്ല നൈന്റീസിലെ താരങ്ങളുടെ വലിയ ഒത്തു ചേരലും സംഭവിച്ച ചിത്രമാണ് ഗോട്ട്. സ്നേഹ, പ്രശാന്ത്, പ്രഭുദേവ തുടങ്ങിയൊരു നീണ്ട താര നിര അണിനിരന്ന സിനിമയിൽ തൃഷ, കനിഹ പോലുള്ളവരുടെ ഗസ്റ്റ് റോളും ഉണ്ടായിരുന്നു. ഇപ്പോഴിതാ കരിയറിൽ കരിയറിൽ എടുത്ത ഒരു മോശം തീരുമാനത്തെ കുറിച്ച് നടി തുറന്ന് പറയുന്നു. വിജയ് ചിത്രത്തിൽ അഭിനയിച്ചതിൽ നഷ്ടബോധം തോന്നുന്നു എന്ന് മീനാക്ഷി ചൗധരി തുറന്ന് പറഞ്ഞു.
Find out more: