ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ കോഴിയിറച്ചി വിറ്റു; യുപിയിൽ വ്യാപാരി അറസ്റ്റിൽ! യുപിയിലെ സംഭാലിലാണ് സംഭവം. മതവികാരം വൃണപ്പെടുത്തിയതിന്റെ പേരിലാണ് വ്യാപാരിയായ താലിബ് ഹുസ്സൈനെ അറസ്റ്റ് ചെയ്തത്. ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ കോഴിയിറച്ചി പൊതിഞ്ഞു നൽകിയതിന്റെ പേരിൽ ഉത്തർപ്രദേശിൽ വ്യാപാരി അറസ്റ്റിൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ താലിബ് സുസ്സൈൻ ആക്രമിച്ചെന്നും കൊല്ലുകയെന്ന ഉദ്ദേശത്തോടെ കത്തിയുമായി പാഞ്ഞടുത്തെന്നും എഫ്‌ഐആറിൽ പറയുന്നു. ഇതോടെ താലിബ് ഹുസ്സൈനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. 





   ഐപിസി 153- A ( മതം, വംശം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295-A (എതെങ്കിലും മതത്തേയോ വിഭാഗത്തെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ വൃണപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുക), 307 (വധശ്രമം) എന്നീ വകുപ്പുകൾ ചുമത്തിയാണ് താലിബ് ഹുസ്സൈനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ പൊതിഞ്ഞ് താലിബ് ഹുസ്സൈൻ കോഴിയിറച്ചി വിൽക്കുകയാണെന്ന് ഒരുകൂട്ടം ആളുകൾ പരാതി നൽകിയതോടെയാണ് പോലീസ് നടപടിയെടുത്തത്.  





  തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് പോലീസ് പിടിഐയോട് വ്യക്തമാക്കി.  ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ കോഴിയിറച്ചി പൊതിഞ്ഞു നൽകിയതിന്റെ പേരിൽ ഉത്തർപ്രദേശിൽ വ്യാപാരി അറസ്റ്റിൽ. യുപിയിലെ സംഭാലിലാണ് സംഭവം. മതവികാരം വൃണപ്പെടുത്തിയതിന്റെ പേരിലാണ് വ്യാപാരിയായ താലിബ് ഹുസ്സൈനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് പോലീസ് പിടിഐയോട് വ്യക്തമാക്കി. 





   ഐപിസി 153- A ( മതം, വംശം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295-A (എതെങ്കിലും മതത്തേയോ വിഭാഗത്തെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ വൃണപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുക), 307 (വധശ്രമം) എന്നീ വകുപ്പുകൾ ചുമത്തിയാണ് താലിബ് ഹുസ്സൈനെതിരെ കേസെടുത്തിരിക്കുന്നത്.   സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ താലിബ് സുസ്സൈൻ ആക്രമിച്ചെന്നും കൊല്ലുകയെന്ന ഉദ്ദേശത്തോടെ കത്തിയുമായി പാഞ്ഞടുത്തെന്നും എഫ്‌ഐആറിൽ പറയുന്നു. ഇതോടെ താലിബ് ഹുസ്സൈനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

Find out more: