ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പിന്‍ഗാമിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണെന്നും ആ പ്രക്രിയയില്‍ ഇടപെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ അനൗപചാരിക സംഭാഷണത്തിനിടെയാണ് രാഹുല്‍ നിലപാട് അറിയിച്ചത്.ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ച് പാര്‍ട്ടിച്ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന നേതാക്കളുടെയും അണികളുടെയും പ്രതീക്ഷ അസ്ഥാനത്താണെന്ന്

വ്യക്തമാക്കുകയാണ് രാഹുല്‍ ഗാന്ധി. ആരാകും തന്‍റെ പിൻഗാമിയെന്ന ചോദ്യത്തോടുള്ള പ്രതികരണത്തിലും രാഹുലിന്‍റെ നിലപാടിലെ വ്യക്തം. ആരാകും പുതിയ പ്രസിഡന്‍റെന്ന് തീരുമാനിക്കേണ്ടത് താനല്ല, പാര്‍ട്ടിയാണ്. ആ തീരുമാനത്തിലുള്ള നടപടിക്രമങ്ങളില്‍  ഒരു നിലയ്ക്കും ഭാഗമാകില്ലെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ വിമാനങ്ങളെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തില്‍ നടത്തിയ പരാമര്‍ശത്തോടും രാഹുല്‍ പ്രതികരിച്ചു. റഫാലില്‍ അഴിമതി നടന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.


Find out more: