മൂന്നുദിവസത്തെ ഗൾഫ് പര്യടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബിയിൽ ഊഷ്മളമായ സ്വീകരണം. പാരീസിൽനിന്ന് പ്രത്യേക വിമാനത്തിൽ യു.എ.ഇ. പ്രാദേശികസമയം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥപ്രമുഖരും ചേർന്ന് സ്വീകരിച്ചു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. രാജകുടുംബാംഗങ്ങൾക്കു ഒപ്പം യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, ഇന്ത്യയിലെ യു.എ.ഇ. അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു., മുൻ പര്യടനങ്ങളിലെന്നപോലെ യു.എ.ഇ.യുടെ രാഷ്ട്രനേതാക്കളാരും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. ശനിയാഴ്ച കാലത്ത് അദ്ദേഹം അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി ആയതിനു ശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ യാത്രയാണിത്.
click and follow Indiaherald WhatsApp channel