ജമ്മു കശ്മീരിലെ ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്താന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്.എസ്.ജി) കമാന്‍ഡോകളെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം നൂറിലധികം കമാന്‍ഡോകളെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാക് സൈന്യത്തിന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഈ കമാന്‍ഡോകളെന്നാണ് സൈന്യം അഭിപ്രായപ്പെടുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ നടക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ ഈ കമാന്‍ഡോകള്‍ പങ്കെടുക്കുന്നുണ്ടെന്നുമാണ് സൈന്യത്തിന്റെ കണ്ടെത്തൽ സ്.എസ്.ജി കമാന്‍ഡോകളെ ഗുജറാത്തിലെ ഇന്ത്യാ- പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള സര്‍ ക്രീക്ക് ഏരിയയിലും സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാക് അധിനിവേശ കശ്മീരിലെ ലീപാ താഴ്‌വരയില്‍ ജെയ്‌ഷെ മുഹമ്മദ് അഫ്ഗാന്‍ വംശജരായ 12 ഭീകരരെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായും അടക്കുന്നത് പാകിസ്ഥാനെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞത് ഇന്നലെ വാർത്തകൾ പുറത്തു വന്നിരുന്നു.
click and follow Indiaherald WhatsApp channel