പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. പാക് അധിനിവേശ കശ്മീരിന്റെ അധികാരം ഒരു ദിവസം ഇന്ത്യയ്ക്ക് കൈവരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു . പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തില്‍ മാത്രമേ പാക്കിസ്ഥാനുമായി ഇനി ചര്‍ച്ചയ്ക്കുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും നേരത്തെ ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.ക ശ്മീര്‍ വിഷയത്തില്‍ ആളുകള്‍പലതും പറയും അതില്‍ ഒരു പരിധിയില്‍ കൂടുതല്‍ ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയ്ശങ്കര്‍.
രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ നൂറുദിനത്തില്‍ മന്ത്രാലയം ചെയ്ത കാര്യങ്ങള്‍ വിദേശകാര്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചയ്തു.
click and follow Indiaherald WhatsApp channel