സ്ഥലം മാറ്റം സ്വാഭാവികം; വയനാട് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു! വ്യാഴാഴ്ച രാവിലെ 10 ന് കലക്ടറേറ്റിലെത്തിയ ഡോ. രേണു രാജിനെ എഡിഎം എൻ.ഐ ഷാജുവും ജീവനക്കാരും ചേർന്നു സ്വീകരിച്ചു. നിറഞ്ഞ മനസോടെയും സന്തോഷത്തോടെയുമാണ് ചുരം കടന്ന് വയനാട് ജില്ലയിൽ ജോലി ചെയ്യാൻ എത്തിയിരിക്കുന്നതെന്ന് രേണു രാജ് പറഞ്ഞു. വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു.സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ ദേശീയ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പ്രവേശനം. ആലപ്പുഴ ജില്ലാ കലക്ടർ, തൃശൂർ, ദേവികുളം സബ് കലക്ടർ, അർബൻ അഫേഴ്‌സ് വകുപ്പ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.




   എറണാകുളം ജില്ലാ കളക്ടറായിരിക്കെ വയനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച രേണു രാജ് 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.  ബ്രഹ്മപുരവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച കളക്ടർ സ്ഥലമാറ്റം സർക്കാരുദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമായി നടക്കുന്ന കാര്യം മാത്രമാണെന്നാണ് പറഞ്ഞത്. താൻ ഉണ്ടായ സമയത്ത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും രേണു രാജ് വ്യക്തമാക്കി. വയനാടിൻറെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്ടർ രേണു രാജ് പറഞ്ഞു. 




ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് മുൻഗണന നൽകും. ജില്ലയുടെ വികസന പ്രവർത്തലങ്ങൾക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ചുമതലയേറ്റെടുത്ത കളക്ടർ ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരുമായി കലക്ടർ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച് പ്രാഥമിക ചർച്ച നടത്തിയ ശേഷം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും സന്ദർശനം നടത്തി.




വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു.സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ ദേശീയ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പ്രവേശനം. ആലപ്പുഴ ജില്ലാ കലക്ടർ, തൃശൂർ, ദേവികുളം സബ് കലക്ടർ, അർബൻ അഫേഴ്‌സ് വകുപ്പ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.എറണാകുളം ജില്ലാ കളക്ടറായിരിക്കെ വയനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച രേണു രാജ് 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.  ബ്രഹ്മപുരവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച കളക്ടർ സ്ഥലമാറ്റം സർക്കാരുദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമായി നടക്കുന്ന കാര്യം മാത്രമാണെന്നാണ് പറഞ്ഞത്. താൻ ഉണ്ടായ സമയത്ത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും രേണു രാജ് വ്യക്തമാക്കി. വയനാടിൻറെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്ടർ രേണു രാജ് പറഞ്ഞു. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും.   

Find out more: