സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയതിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ യു.എന്‍. ജനറല്‍ അസംബ്ലിക്കിടെ നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് പുരസ്‌കാരം അദ്ദേഹത്തിന് q സമ്മാനിച്ചത്. 

ഈ അംഗീകാരം എനിക്കുമാത്രമല്ലെന്നും, സ്വച്ഛ് ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കുള്ളതാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നരേന്ദ്രമോദി പറഞ്ഞു. ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിനുപേരെ വിവിധ അസുഖങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനായെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. മഹാത്മാഗാന്ധിയുടെ 150-ാം ഈ പുരസ്‌കാരം ലഭിച്ചത് എന്നെ സംബന്ധിച്ച് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്- മോദി അഭിപ്രായപ്പെട്ടു 

Find out more: