തന്റെ പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്‌റ്റേജിലേയ്ക്ക് വിളിച്ചു വരുത്തി പരസ്യമായി മൈക്കിലൂടെ കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മാനന്തവാടി മേരി മാതാ കോളജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയത് . 

 

 

 

 

 

 

 

 

'കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത' എന്ന സന്ദേശത്തില്‍ വയനാട് ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയില്‍ ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തവേ ഒരു വിദ്യാര്‍ത്ഥി സദസ്സില്‍ നിന്നും കൂകിവിളിച്ചു.

 

 

 

 

 

 

 

 

 

 

 

ഈ വിദ്യാര്‍ത്ഥിയോട് സ്‌റ്റേജിലേയ്ക്ക് കടന്നുവരാന്‍ ആവശ്യപ്പെട്ട ടൊവിനോ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

വയനാട് ജില്ലാ കളക്ടറും സബ്കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു സംഭവങ്ങള്‍. ആദ്യം കൂവാന്‍ വിസമ്മതിച്ച കുട്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ കൂവി. അത് പോരെന്ന് പറഞ്ഞ താരം തുടര്‍ന്ന് മൂന്നാല് തവണ കൂവിച്ചിട്ടാണ് വിദ്യാര്‍ത്ഥിയെ സ്‌റ്റേജില്‍ നിന്നും വിട്ടയച്ചത്. 

మరింత సమాచారం తెలుసుకోండి: