ഇരുപത്തിന്റെ ചെറുപ്പത്തിൽ നടി മഞ്ജു വാര്യർ! പ്രായം നാല്പത്തി ആറ് കഴിഞ്ഞെങ്കിലും ഇരുപത്തി അഞ്ച് കാരിയുടെ മനസും ലുക്കും ആണ് മഞ്ജുവിന്. കിടിലൻ ലുക്കിലുള്ള ചില ചിത്രങ്ങൾ മഞ്ജു പങ്കിടുമ്പോൾ ആണ് മഞ്ജുവിന്റെ പ്രായം മമ്മുക്കയെ പോലെ റിവേഴ്‌സ് ഗിയറിൽ ആണല്ലോ എന്ന് ആർക്കും തോന്നിപോകുന്നത്. മഞ്ജുവിനെ പോലെ അല്ലെങ്കിൽ മഞ്ജുവിന് പകരക്കാരി മറ്റൊരാൾ ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ ഇല്ലെന്നുതന്നെ പറയാം. ഇടക്ക് നവ്യ നായർ പറഞ്ഞതു പോലെ മഞ്ജു ചേച്ചിയുടെ ഈ ലുക്കും ആക്ഷനും കാണുമ്പൊൾ ആണ് നമ്മളെ ഒക്കെ എടുത്തു കിണറ്റിൽ കളയാൻ തോന്നുന്നത് എന്നാണ് ഇന്നത്തെ പുത്തൻ ചിത്രങ്ങൾ കണ്ട ആരാധകർ കമന്റുകൾ ആയി ഇടുന്നത്. പൊതുവെ നായകുട്ടികളെ ഇഷ്ടമുള്ള മഞ്ജുവിന് പെറ്റ്സിനോട് എല്ലാം ഒരു പ്രത്യേക ഇഷ്ടമാണ്. ഇടക്ക് ഷിറ്റ്സുബ്രീഡിൽ പെട്ട നായക്കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളും വൈറലായിരുന്നു.
ക്യാപ്‌ഷൻ എഴുതുന്നതിൽ മുൻ നിരനായികമാരെക്കാൾ മുൻപിലാണ് നടി മഞ്ജു വാര്യർ . ലേഡി സൂപ്പർ സ്റ്റാർ എന്ന വിളി തനിക്ക് ഭാരം ആണെന്ന് ഇടക്ക് പറയാറുള്ള മഞ്ജുവിനെ പക്ഷേ അങ്ങനെ അല്ലാതെ ആരാധകർക്ക് കാണാൻ ആകില്ല. മലയാളത്തിനുപുറമെ അന്യഭാഷാചിത്രങ്ങളിലും മഞ്ജു തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. വമ്പൻ താര നിരക്ക് ഒപ്പം എത്തിയ എമ്പുരാനിൽ മഞ്ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എമ്പുരാന് പുറമേ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ഫൂട്ടേജ് ആയിരുന്നു. 2024 ഓഗസ്റ്റ് 23 ന് ആയിരുന്നു പുറത്തിറങ്ങിയത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്..
തന്റെ 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായികാപട്ടം അലങ്കരിച്ചത്. സിംപ്ലിസിറ്റിയുടെ പര്യായം ആയിട്ടാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. ആദ്യ സിനിമയിലൂടെ നായികാ പദവി അലങ്കരിച്ച മഞ്ജു ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ആയിരുന്നു. തിരക്കുകകളിൽ നിന്നും തിരക്കിലേക്ക് കുതിക്കുമ്പോഴും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും മഞ്ജു സിംപിൾ ആണ് പവർഫുള്ളും. ജീവിതത്തിൽ സ്വന്തം ആയതൊക്കെ നഷ്ടപെട്ടുകൊണ്ട് പൂജ്യത്തിൽ നിന്നും തുടങ്ങിയ സമയത്തും മഞ്ജു പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. ആരെയും പഴി ചാരിയിട്ടുമില്ല. മകൾ അച്ഛനൊപ്പം പോയപ്പോഴും കുറ്റപ്പെടുത്താൻ, ഇപ്പോഴും കുറ്റപ്പെടുത്തുന്നവർ നിരവധിയാണ് എങ്കിലും ഒരു നേർത്ത ചിരിയിൽ മഞ്ജു എല്ലാം ഒതുക്കും.
സ്നേഹം എന്നാൽ വിശ്വസ്തതയാർന്നതും, ക്ഷമയുള്ളതും എന്ത് തന്നെ സംഭവിച്ചാലും ആ സ്നേഹം നില നിൽക്കുന്നതും ആണെന്ന് അവർ ഞങ്ങളെ പഠിപ്പിക്കും!! ലാബ് ഇനത്തിൽ പെട്ട ഒരു ക്യൂട്ട് നയക്കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മഞ്ജു ഇങ്ങനെ കുറിച്ചു. നന്ദി ഉണ്ടാവും അവറ്റകൾക്ക് മനുഷ്യനെ പോലെയാവില്ല! എന്നുള്ള കമന്റുകൾ നൽകിയാണ് ആരാധകരിൽ ചിലർ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.
മഞ്ജുവിനെ പോലെ അല്ലെങ്കിൽ മഞ്ജുവിന് പകരക്കാരി മറ്റൊരാൾ ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ ഇല്ലെന്നുതന്നെ പറയാം. ഇടക്ക് നവ്യ നായർ പറഞ്ഞതു പോലെ മഞ്ജു ചേച്ചിയുടെ ഈ ലുക്കും ആക്ഷനും കാണുമ്പൊൾ ആണ് നമ്മളെ ഒക്കെ എടുത്തു കിണറ്റിൽ കളയാൻ തോന്നുന്നത് എന്നാണ് ഇന്നത്തെ പുത്തൻ ചിത്രങ്ങൾ കണ്ട ആരാധകർ കമന്റുകൾ ആയി ഇടുന്നത്.
Find out more: