സുപ്രീംകോടതിയിൽ ഇനിമുതൽ സിംഗിൾ ബെഞ്ചും കേസുകൾ പരിഗണിക്കും. കേസുകൾ ഒരു കോടതിയിൽനിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകൾ (ട്രാൻസ്ഫർ പെറ്റിഷൻ), ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ ജാമ്യാപേക്ഷകൾ എന്നിവയാണ് ഒരു ജഡ്ജിമാത്രമുള്ള ബെഞ്ച് പരിഗണിക്കുക. സാധാരണ ഇത്തരം കേസുകൾ സിംഗിൾ ബെഞ്ച് പരിഗണിക്കാറില്ല.

ചീഫ് ജസ്റ്റിസ് അതത് സമയത്ത് ആവശ്യപ്പെടുന്ന കേസുകളും സിംഗിൾ ബെഞ്ചിനു കേൾക്കാം. ഇതിനായി 2013-ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതിചെയ്തത്.

Find out more: