നല്ല വൃത്തിയ്ക്ക് സംസാരിക്കുന്നില്ലേ; പിന്നെ എന്തിനാണ് അങ്ങനെ വിളിച്ച് തരംതിരിച്ചു കാണുന്നത് എന്ന് പ്രിയാമണി! ചിത്രം ഏപ്രിൽ 10 ന് തിയേറ്ററുകളിലെത്തും. ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് സൗത്ത് ഇന്ത്യൻ താരങ്ങൾ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്നതിനെ കുറിച്ച് പ്രിയാമണി സംസാരിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയത് എങ്കിൽ, നോർത്ത് ഇന്ത്യക്കാരായ അഭിനേത്രിമാരെ ഹിന്ദി സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ വിളിക്കുന്നത്, സൗത്ത് ഇന്ത്യൻ നടി എന്നാണ്. അതെന്തിനാണ് അങ്ങനെ ഒരു വേർതിരിവ് എന്നാണ് പ്രിയയുടെ ചോദ്യം. പ്രിയാമണി ഇപ്പോൾ എന്നല്ല എപ്പോഴും ഒരു ഭാഷയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നടിയല്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം മാറി മാറി സിനിമകൾ ചെയ്തിരുന്ന നടി ഇപ്പോൾ ബോളിവുഡിലും ഹിറ്റാണ്.





അജയ് ദേവ്ഗണിനൊപ്പമുള്ള മൈദാൻ ആണ് പ്രിയയുടെ ഏറ്റവും പുതിയ സിനിമ. ബംഗലൂരുവിൽ ജനിച്ചു വളർന്ന പ്രിയാമണി എവരെ അട്ടഗാടു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയാരങ്ങേറ്റം കുറിച്ചത്. സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി തിരക്കഥയും പ്രാഞ്ചിയേട്ടനും അടക്കം നിരവധി മികച്ച സിനിമകളുടെ ഭാഗമായി. നേരാണ് മലയാളത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.ജവാൻ, ആർട്ടിക്കിൾ 370 എന്നീ ചിത്രങ്ങളാണ് ബോളിവുഡിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. ഹിന്ദി, കന്നട, തമിഴ് ചിത്രങ്ങളുമായി തിരക്കിലാണ് നടി. അതിനൊപ്പം ടെലിവിഷൻ ഷോകളും വെബ്‌സീരീസുകളും ചെയ്യുന്നുണ്ട്. ഒരു പക്ഷേ ഭാഷ അറിഞ്ഞാലും, ഉപയോഗിക്കുമ്പോൾ ചില തെറ്റുകൾ സംഭവിച്ചേക്കാം. എന്നിരുന്നാലും അഭിനയ ലോകത്ത് വികാരങ്ങൾ പ്രകടിപ്പിക്കാനും, മിതത്വത്തോടെ അഭിനയിക്കാനും ഞങ്ങൾക്ക് സാധിക്കും. 




അഭിനയത്തിന് ഭാഷയുടെയും ദേശത്തിന്റെയും അതിർ വരമ്പുകളില്ല എന്നാണ് പ്രിയ മണി പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഇനി അങ്ങനെ നോർത്ത് ഇന്ത്യക്കാരി അല്ല എങ്കിലും, ഹിന്ദി ഭാഷ നല്ല വൃത്തിയ്ക്ക്, വഴക്കത്തോടെ സംസാരിക്കാൻ ഞങ്ങൾക്ക് അറിയാം, കാണാൻ മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും ഭംഗിയുള്ളവരാണ്, ഞങ്ങളുടെ നിറം ഇവിടെയുള്ള സ്ത്രീകളെ പോലെ തന്നെ വെളുത്തതും തിളക്കമുള്ളതും ആണ്. അതൊന്നും ഒരു വിഷയമേ അല്ല എന്നാണ് ഞാൻ കരുതുന്നത്. ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് സൗത്ത് ഇന്ത്യൻ താരങ്ങൾ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്നതിനെ കുറിച്ച് പ്രിയാമണി സംസാരിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയത് എങ്കിൽ, നോർത്ത് ഇന്ത്യക്കാരായ അഭിനേത്രിമാരെ ഹിന്ദി സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ വിളിക്കുന്നത്, സൗത്ത് ഇന്ത്യൻ നടി എന്നാണ്. അതെന്തിനാണ് അങ്ങനെ ഒരു വേർതിരിവ് എന്നാണ് പ്രിയയുടെ ചോദ്യം.

మరింత సమాచారం తెలుసుకోండి: