കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ നേരിടാന്‍ ചൈനയ്ക്ക് സഹായം വാഗ്ദാനം ചെയ്തുകൊണ്ട്  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഷിയ്ക്കും ചൈനയിലെ ജനങ്ങള്‍ക്കും കത്തില്‍ പ്രധാനമന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചയ്തു. 

 

 

 

 

 

 

 

 

 

വെല്ലുവിളി നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയില്‍നിന്ന് 650ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തതിന് ഷി ജിന്‍പിങ്ങിന് പ്രധാനമന്ത്രി മോദി കത്തില്‍ നന്ദി അറിയിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 811 പേരാണ് മരിച്ചത്. 37,198 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്

మరింత సమాచారం తెలుసుకోండి: