ലോകാരോഗ്യ സംഘടന കൊറോണയെ ഒരു മഹാമാരിയായിട്ടാണ് കണങ്കാക്കിയിരിക്കുന്നത് .
ചൈനയിൽ നിന്ന് തുടങ്ങി ഇങ്ങു കേരളമേ വരെ എത്തി നിൽകുമ്പോൾ നാം സെരിക്കും ജാഗ്രത പാലിക്കേണ്ടതാണ്. ലോകാരോഗ്യ സംഘടനാ ഇവിടെ ചില കണക്കുകൾ അറിയിക്കുകയാണ് മാത്രമല്ല അതിനനുസരിചച്ചുള്ള മുൻകരുതലുകളും നാം എടുകേണ്ടിയിരിക്കുന്നു.
ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. ഇവിടെ മാത്രം 631 പേര്‍ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 168 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ മരണനിരക്ക് 36 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 10,149 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയ്ക്ക് പുറത്ത് കൊറോണ വ്യാപിച്ചിരിക്കുന്നത് 13 മടങ്ങ് അധികമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 114 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാളുകളായി ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി ഡബ്ല്യൂഎച്ച്ഒ രംഗത്തുവന്നത്.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറല്‍ ജനറലായ ടെഡ്രോസ് അധാനോം ഗബ്രേയസസ് ആണ് ഇന്ന് ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വൈറസിന്റെ വ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു നടപടിയെടുത്തിയിരിക്കുന്നത്.
ചൈനയില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജനുവരി മാസത്തില്‍ തന്നെ ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് കുടുംബത്തിലെ ആദ്യ ആഗോള മഹാമാരിയാണ് ഇത്. നിലവില്‍ 1,20,000ത്തിലധികം ആളുകളെ കൊറോണ ആഗോളപരമായി ബാധിച്ചിട്ടുണ്ട്.നേരത്തെ 2009ല്‍ എച്ച് 1 എന്‍ 1 പനിയെ സമാനമായി ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. നിരവധിയാളുകളാണ് പന്നിപ്പനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ രോഗം വന്ന് മരിച്ചത്.
click and follow Indiaherald WhatsApp channel