ഹൃദ്രോഗ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതു മൂലം കൃത്യ സമയത്ത് ചികിത്സ കിട്ടാതെ മരണപെടുന്നവരുടെ എണ്ണം കുറവല്ല. ഹൃദയാഘാതമുള്ളവർക്ക് അടിയന്തര ശുശ്രൂഷയോ , പ്രാഥമിക ചികിത്സയോ ലഭിക്കാത്ത പക്ഷം ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ 

 മരണപ്പെടുന്നു. 

 

   നെഞ്ചിന്റെ മധ്യ ഭാഗത്തുണ്ടാവുന്ന അതി ശക്തമായ വേദന, ഹൃദയം തകർന്നു പോകും തരത്തിലുള്ള അതി കഠിനമായ വേദന,നെഞ്ചിൽ ഭാരം തോന്നുക,തൊണ്ടയിൽ ഞെരുക്കം അനുഭവപ്പെടുക എന്നിവ ഹൃദയാഘാത ലക്ഷണങ്ങളാണ് . അതി ശക്തമായി വിയർക്കുക ,ശർദ്ദിൽ , വലിയ തോതിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന മനോവിഷമമം ,എന്നിവയൊക്കെയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ് .

 

  45 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷമ്മാരിലും, 55 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലും, പ്രമേഹ രോഗികൾ ,ബിപി കൂടുതലുള്ളവരിലും,പാരമ്പര്യമായി ഹൃദ്രോഗം മുള്ളവരിലും ,ഉയർന്ന രീതിയിൽ കൊളെസ്ട്രോൾ  ഉള്ളവരിലും , പുകവലിശീലമുള്ളവരിലും ഹൃദയാഘാത സാധ്യത കൂടുതലാണ് .

మరింత సమాచారం తెలుసుకోండి: