ഇതുവരെ സംസ്ഥാനത്ത് 5,105 പേർക്ക് കൊറോണ വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഇന്ന് 23,365 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 474 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17,559 പേർ ഇന്ന് ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 11,21,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30,883 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 7,92,832 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 2,97,125 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.മഹാരാഷ്ട്രയിൽ കൊവിഡ് പ്രതിസന്ധിക്ക് അയവില്ല. 23,365 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കവിഞ്ഞിരുന്നു.
അതേസമയം 3830 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2263 പേർക്ക് രോഗമുക്തിയുണ്ടായി. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 14 മരണങ്ങൾ കൂടി സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 480 ആയി. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 610 ആയി. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചു.3830 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
84,608 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തേക്ക് ആളുകൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കാനുള്ള സാധ്യത ഉയർന്ന തോതിലാണ്.സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് ബാധ രൂക്ഷമാകുകയാണ്. ഇന്ന് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
click and follow Indiaherald WhatsApp channel