കണ്ണൂരിൽ എതിരാളികൾക്കെതിരെ കൊണ്ടും കൊടുത്തും ആവർത്തിച്ച കെ സുധാകരൻ! പഠനകാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന് പറയുകയാണ് കെ സുധാകരൻ. മലയാള മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ അവകാശവാദം. കോൺഗ്രസിന്റെ ഗർജ്ജിക്കുന്ന 'സിംഹം' കെ സുധാകരൻ കെപിസിസി പ്രസിഡന്റായ സന്തോഷത്തിലാണ് പ്രവർത്തകർ. കണ്ണൂരിൽ എതിരാളികൾക്കെതിരെ കൊണ്ടും കൊടുത്തുമായിരുന്നു സുധാകരന്റെ വളർച്ച.  താൻ ചെയർമാനായി മത്സരിച്ചിരുന്ന കാലത്ത് ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ പ്രതിനിധിക്കു കിട്ടിയത് 35 വോട്ടായിരുന്നു. ബിരുദ കോഴ്സിന് ചില പേപ്പറുകൾ എഴുതിയെടുക്കാൻ കോളേജിൽ എത്തിയ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നാണ് സുധാകരൻ അവകാശപ്പെടുന്നത്.




   ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. 'എസ്എഫ്ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ എസ് യുവിന്റെ പ്ലാൻ. രണ്ടാം വർഷ വിദ്യാർത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എകെ ബാലന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഘടിച്ചു വന്നു. താൻ രണ്ടാം നിലയിലെ കോണിപ്പടിയിൽ നിൽക്കുകയായിരുന്നു. ബാലൻ ഉൾപ്പെടെ എല്ലാവരേയും കെ എസ് യുക്കാർ തല്ലിയോടിച്ചു.



    ' രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാസിങ്ങോ എന്ന് ചോദിച്ചു. താൻ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവർ ആർപ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെ എസ് യു പ്രവർത്തകർ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പോലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.' ഇങ്ങനെ പോകുന്നു കെ സുധാകരന്റെ വിവരണം. 'പരീക്ഷാ ഹാളിലായിരുന്ന പിണറായി വിജയൻ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. എസ്എഫ്ഐ പ്രവർത്തകരെ ഫ്രാൻസിസ് മർദ്ദിച്ചതിനെത്തുടർന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടന്നു. 



    പിണറായി ഫ്രാൻസിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാൻസിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടത്, സുധാകരൻ പറയുന്നു. ഫ്രാൻസിസിന്റെ ആക്രമണത്തിനു പിന്നാലെ താനും പ്രവർത്തകരും പിണറായിയെ തല്ലിയോടിച്ചെന്നും സുധാകരൻ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അടിയും തിരിച്ചടിയും പുതുമയല്ലെന്നാണ് സുധാകരന്റെ ന്യായം. അരയിൽ എപ്പോഴും കത്തിയുമായി നടന്ന ഒരു ഫ്രാൻസിസിനെക്കുറിച്ച് സുധാകരൻ പറയുന്നുണ്ട്.

Find out more: