ഒരു മാസം പത്ത് പരിപാടി അവതരിപ്പിച്ചാൽ മഞ്ജു വാര്യർക്ക് കോടികൾ! തിരക്കുകകളിൽ നിന്നും തിരക്കിലേക്ക് കുതിക്കുമ്പോഴും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും മഞ്ജു സിംപിൾ ആണ് പവർഫുള്ളും. ജീവിതത്തിൽ സ്വന്തം ആയതൊക്കെ നഷ്ടപെട്ടുകൊണ്ട് പൂജ്യത്തിൽ നിന്നും തുടങ്ങിയ സമയത്തും മഞ്ജു പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. ആരെയും പഴി ചാരിയിട്ടുമില്ല. മകൾ അച്ഛനൊപ്പം പോയപ്പോഴും കുറ്റപ്പെടുത്താൻ, ഇപ്പോഴും കുറ്റപ്പെടുത്തുന്നവർ നിരവധിയാണ് എങ്കിലും ഒരു നേർത്ത ചിരിയിൽ മഞ്ജു എല്ലാം ഒതുക്കും. ഇപ്പോൾ പറഞ്ഞുവരുന്നത് പേഴ്സണൽ ജീവിതത്തെ കുറിച്ചൊന്നുമല്ല. മഞ്ജുവിന്റെ സിംപ്ലിസിറ്റിയെ കുറിച്ചാണ് സിംപ്ലിസിറ്റിയുടെ പര്യായം ആയിട്ടാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. ആദ്യ സിനിമയിലൂടെ നായികാ പദവി അലങ്കരിച്ച മഞ്ജു ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ആയിരുന്നു. യുവജനോത്സവത്തിലെ മഞ്ജുവിന്റെ ചിത്രങ്ങളൊക്കെ കണ്ട് ഒരു കുടുംബസുഹൃത്ത് വഴിയായാണ് സിനിമയിൽ അഭിനയിക്കാൻ അവസരം താരത്തിന് ലഭിച്ചത്. അഭിനയം എന്താണെന്നറിയില്ല, പരീക്ഷിച്ച് നോക്കാമെന്ന് കരുതിയാണ് പോകുന്നത് അതിന് ശേഷമാണ് സല്ലാപത്തിലേക്ക് മഞ്ജു വന്നത്.
പ്രത്യേകിച്ചൊരു പ്ലാനിംഗുമില്ലാതെയായാണ് അന്ന് അഭിനയിച്ചത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഒഴുക്കിന് അനുസരിച്ച് പോവുന്ന ശൈലിയാണ് തന്റേതെന്നും മഞ്ജു മുൻപ് പറഞ്ഞിട്ടുണ്ട് . ഒരു കോടിക്ക് മുകളിലാണ് ഇന്ന് മഞ്ജു ഒരു സിനിമക്ക് കൈപ്പറ്റുന്നത്. 'എന്റെ ഒരു പരിപാടിയ്ക്ക് ഡൽഹിയിൽ പോയപ്പോൾ ഡൽഹിയിലെ സരോജിനി മാർക്കറ്റിൽ പോയി. അവിടെ സാധനങ്ങൾ ഒക്കെ വളരെ തുച്ഛമായ വിലയ്ക്ക് കിട്ടും. അവിടെ നിന്നും മഞ്ജു നാനൂറ് രൂപ വിലയുള്ള ടോപ്പ് വാങ്ങി. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇക്കാര്യം നമ്മളൊക്കെ മറക്കുമല്ലോ. എന്നിട്ട് എന്റെ മറ്റൊരു പരിപാടിയ്ക്ക്, 10 ലക്ഷം രൂപയെങ്കിലും എന്റെ ഊഹത്തിൽ പ്രതിഫലം കിട്ടുന്ന പരിപാടിയിൽ ഈ നാനൂറ് രൂപയുടെ ടോപ്പുമിട്ട് മഞ്ജു വന്നു- പിഷു പറയുന്നുഅതിനെന്താണ്? ഇടുമ്പോൾ നന്നായിരുന്നാൽ പോരെ, വിലയൊക്കെ ആരാണ് നോക്കുന്നത് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി മഞ്ജുവിന്റെ മറുപടിയോ പിഷുവിന്റെ സംസാരം ഒന്നുമല്ല ആരാധകർ നോക്കുന്നത്. ഒരു പരിപാടിക്ക് പത്തുലക്ഷം രൂപയോളമാണ് മഞ്ജുവിന് കിട്ടുന്നത് എന്നതാണ്.
അങ്ങനെ എങ്കിൽ ഒരു പത്തുപരിപാടി അവതരിപ്പിച്ചാൽ കോടികൾ. പിന്നെ സിനിമാ പരസ്യ ചിത്രങ്ങൾ, പ്രമോഷൻസ് എല്ലാം കൂടി കോടികൾ ആണ് മഞ്ജുവിന് കിട്ടുന്നത് എന്ന കാര്യമാണ് ആരാധകർ നോക്കിയത്. അമൃത ടിവിയിലെ ഒരു പരിപാടിയിൽ വച്ചാണ് മഞ്ജുവിന്റെ ലാളിത്യത്തെക്കുറിച്ചുള്ളൊരു കഥ രമേഷ് പിഷാരടി പങ്കുവെക്കുന്നത്. ''ഈ മഞ്ജു വാര്യർ ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്‌കും ഒരു ബനിയനുമിട്ട്. തിരക്കിനടയിൽ പെട്ടാൽ മഞ്ജുവിനെ കണ്ടുപിടിക്കാൻ പറ്റില്ല. നൂണ്ട് നൂണ്ട് കേറിപ്പോകും എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ രസകരമായ മറ്റൊരു കഥയും പിഷു പങ്കുവച്ചത്. രമേശ് പിഷാരടിയും കുഞ്ചാക്കോബോബനും കുടുംബവും മഞ്ജു വാര്യരും ഒക്കെ അത്രയും സുഹൃത്തുക്കൾ ആണ്. കേവലം സഹപ്രവർത്തകർ എന്നതിലുപരി എന്തിനും ഒപ്പം നിൽക്കുന്ന കൂട്ടുകാർ ആണ് ഇവർ.
അങ്ങനെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ ഒന്നും ഇവർ പറയില്ലെങ്കിലും അടുത്തിടെ മഞ്ജുവിനെ കുറിച്ച് രമേശ് പിഷാരടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ജീവിതത്തിൽ സ്വന്തം ആയതൊക്കെ നഷ്ടപെട്ടുകൊണ്ട് പൂജ്യത്തിൽ നിന്നും തുടങ്ങിയ സമയത്തും മഞ്ജു പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. ആരെയും പഴി ചാരിയിട്ടുമില്ല. മകൾ അച്ഛനൊപ്പം പോയപ്പോഴും കുറ്റപ്പെടുത്താൻ, ഇപ്പോഴും കുറ്റപ്പെടുത്തുന്നവർ നിരവധിയാണ് എങ്കിലും ഒരു നേർത്ത ചിരിയിൽ മഞ്ജു എല്ലാം ഒതുക്കും. ഇപ്പോൾ പറഞ്ഞുവരുന്നത് പേഴ്സണൽ ജീവിതത്തെ കുറിച്ചൊന്നുമല്ല. മഞ്ജുവിന്റെ സിംപ്ലിസിറ്റിയെ കുറിച്ചാണ്.
Find out more: