ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല; ആർതിയെക്കുറിച്ച് അന്ന് രവി മോഹൻ പറഞ്ഞത്...അവാർഡ് വേദികളിലും താരവിവാഹങ്ങളിലുമൊക്കെ മുൻപ് ഇവരൊന്നിച്ചായിരുന്നു എത്തിയത്. തമിഴകത്തിന്റെ മാതൃക ദമ്പതികളായിട്ടായിരുന്നു അന്ന് ഇവരെ വിശേഷിപ്പിച്ചിരുന്നതും. സോഷ്യൽമീഡിയയിലൂടെയും ഇരുവരും കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു. വേർപിരിയലിനെക്കുറിച്ച് പറഞ്ഞതോടെയായിരുന്നു പല പോസ്റ്റുകളും അപ്രത്യക്ഷമായത്. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഭാര്യയേയും കൂടെക്കൂട്ടാറുണ്ടായിരുന്നു രവി മോഹൻ. . മക്കളുടെ കാര്യങ്ങളെല്ലാം ഒറ്റയ്ക്കാണ് നോക്കുന്നതെന്നും, താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും ആർതി പറഞ്ഞിരുന്നു. നാളിത്രയായിട്ടും ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാതെയിരുന്നതിന്റെ കാരണവും അവർ തുറന്നുപറഞ്ഞിരുന്നു.





 നിമിഷനേരം കൊണ്ടായിരുന്നു ആർതിയുടെ മുഴുനീള പോസ്റ്റ് വൈറലായി മാറിയത്. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു ആർതിക്ക് പിന്തുണ അറിയിച്ചെത്തിയത്.ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ബന്ധം കാരണമായാണ് അദ്ദേഹം തന്നെയും മക്കളെയും ഉപേക്ഷിക്കുന്നതെന്നായിരുന്നു ആർതിയുടെ ആരോപണം.വിവാഹമോചനവും, കെനിഷയുമായുള്ള അടുപ്പവുമെല്ലാം വാർത്തകളിൽ നിറയുന്നതിനിടയിലാണ് ആർതിയെക്കുറിച്ച് വാചാലനായുള്ള രവി മോഹന്റെ വീഡിയോയും വൈറലാവുന്നത്. ജെഎഫ് ഡബ്ലു അവാർഡ് വേദിയിലായിരുന്നു അദ്ദേഹം ഭാര്യയെക്കുറിച്ച് വാതോരാതെ സംസാരിച്ചത്.വീട്ടിലെ ഡയറക്ടർമാരെക്കുറിച്ചായിരുന്നു അവതാരകരുടെ ചോദ്യം. ഉങ്കളുടെ അണ്ണനും വൈഫും ഡയറക്ടേഴ്‌സാണല്ലോ എന്ന് ചോദിച്ചപ്പോൾ അത് വേറെ, ഇത് വേറെ ഡയറക്ഷൻ എന്നായിരുന്നു മറുപടി.





ഏത് ഡയറക്ടറിനൊപ്പം വർക്ക് ചെയ്യുന്നതാണ് ഈസിയെന്ന ചോദ്യത്തിനും രവി മറുപടി നൽകിയിരുന്നു. വർക്ക് ചെയ്യുന്നത് എന്ന് പറയരുത്. വാഴുന്നത് എന്് പറയൂ. രണ്ടും ടഫായ കാര്യമാണ്. അണ്ണൻ വന്ത് റൊൻപ അൻപാർന്ന ആള്, ഇതൊന്ന് കൂടി ചെയ്തൂടേയെന്ന് ചോദിക്കും.വിവാഹമോചനവും, കെനിഷയുമായുള്ള അടുപ്പവുമെല്ലാം വാർത്തകളിൽ നിറയുന്നതിനിടയിലാണ് ആർതിയെക്കുറിച്ച് വാചാലനായുള്ള രവി മോഹന്റെ വീഡിയോയും വൈറലാവുന്നത്. ജെഎഫ് ഡബ്ലു അവാർഡ് വേദിയിലായിരുന്നു അദ്ദേഹം ഭാര്യയെക്കുറിച്ച് വാതോരാതെ സംസാരിച്ചത്.മനോഹരമായാണ് ഞങ്ങളുടെ ലൈഫ് പോവുന്നത്. ഞങ്ങൾക്കിടയിൽ നല്ല അണ്ടർസ്റ്റാൻഡിംഗ് ഉണ്ട്. 




അന്ത ഡയറക്ഷൻ സൈഡിൽ ഒരു പ്രശ്‌നവും ഇല്ല. നെഗറ്റീവായി ഒന്നും പറയാനില്ല എന്നുമായിരുന്നു രവി പറഞ്ഞത്. അന്ന് ഭാര്യയെക്കുറിച്ച് അത്രയേറെ സന്തോഷത്തോടെ സംസാരിച്ച അദ്ദേഹത്തിന് ഇപ്പോഴെന്താണ് സംഭവിച്ചത്. ആറ് വർഷത്തിനിപ്പുറം ഇവർക്കിടയിലെന്താണ് സംഭവിച്ചതെന്നായിരുന്നു ചോദ്യങ്ങൾ.പോസിറ്റീവ് കാര്യങ്ങൾ പറയുന്ന ആളാണ് ഇന്ത ഡയറക്ടർ എന്നായിരുന്നു ആർതിയെക്കുറിച്ച് രവി പറഞ്ഞത്. അമ്മ എങ്ങനെയാണോ, അതുപോലെ തന്നെയാണ് എനിക്ക് വൈഫും. അതേ സപ്പോർട്ട് കിട്ടുന്നുണ്ട്.

Find out more: