തന്റെ മക്കളുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് സച്ചിന്‍. അവരുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിന്‍ തെണ്ടുക്കര്‍ രംഗത്തേക് വന്നു. 

 

 

 

 

 

തന്റെ മക്കളുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ഇല്ല എന്ന വ്യക്തമാക്കിയ സച്ചിന്‍, അര്‍ജുന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്താണ് ട്വിറ്ററില്‍ തന്നെ നടപടിക്ക്  അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

 

അര്‍ജുനും സാറയ്ക്കും ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. അര്‍ജുന്റെ പേരില്‍ പ്രജരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണ്.

 

 

ഈ അക്കൗണ്ടില്‍ നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ മോശമായ രീതിയില്‍ പോസ്റ്റ് പ്രത്യക്ഷപ്പെടാറുണ്ട്.

ഇതിനെതിരെ എത്രയും പെട്ടെന്ന് തന്നെ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു, സച്ചിന്‍ ട്വീറ്റ് ചെയ്തു.ഇതിന് പിന്നലെ അര്‍ജുന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ സഞ്ജു സംസണെ വിന്‍ഡീസുമായുള്ള മത്സരത്തില്‍ നിന്ന് തഴഞ്ഞതിനെതിരെ ഈ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റ് വൈറലായിരുന്നു. സച്ചിന്റെ മകന്‍ സഞ്ജുവിന് വേണ്ടി രംഗത്ത് എത്തി എന്ന രീതിയില്‍ ഇത് വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

 

 

 

ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്ത്വത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്തുണയറിയിച്ച് ഇതേ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് വന്നിരുന്നു. ഇതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി.

 

 

ഇതോടെ സച്ചിന്‍ തന്നെ ഈ വ്യാജ അക്കൗണ്ടിനെതിരെ ഇത്തരത്തിൽ  മുന്നോട്ടു  വന്നിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: