സിപിഎമ്മിനെ മറയാക്കി ക്വട്ടേഷൻ പ്രവർത്തനംസിപിഎമ്മിനെ മറയാക്കി ക്വട്ടേഷൻ പ്രവർത്തനം; അർജുന്റെ ജോലിയെന്ത്? ഡിവൈഎഫ്ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുനെ മൂന്ന് വർഷം മുമ്പാണ് സ്ഥാനത്തു നിന്നും നീക്കിയത്. എങ്കിലും പാർട്ടി പ്രവർത്തനം തുടരുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രചാരണവുമായി സജീവമായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന അർജുൻ ആയങ്കി സിപിഎമ്മിനെ മറയാക്കി ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ട്. ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ പേരിലാണ് അന്ന് നടപടി നേരിട്ടതെന്നാണ് മനോരമ റിപ്പോർട്ട്.
 


   പാർട്ടിയുടെ പിന്തുണ ഉള്ളതിനാൽ മറ്റ് ക്വട്ടേഷൻ സംഘങ്ങൾ അർജുനെ ഭയന്നിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അർജുന്റെ ജോലി സംബന്ധിച്ച് നാട്ടുകാർക്ക് വിവരമില്ല. എന്നാൽ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. എടയന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്താണ് അർജുൻ. വിവിധ സ്റ്റേഷനുകളിൽ അർജുനെതിരെ നിരവധി കേസുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി അടുപ്പം പുലർത്തിയതിനാണ് നടപടി.അതേസമയം അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ സി സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി.



  അതേസമയം ഇതിനു മുൻപ് അതേസമയം അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ സി സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി. രാമനാട്ടുകര കേസിൽ ആരോപണം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി അർജ്ജുൻ ആയങ്കി. കേസിൽ കസ്റ്റംസ് തിരയുന്ന വ്യക്തിയാണ് അർജ്ജുൻ. സിപിഎമ്മിൻറെയോ ഡിവൈഎഫ്ഐയുടെയോ അംഗമല്ല താനെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക എന്നുമാണ് അർജ്ജുൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. 



  അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം" അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചു. രാമനാട്ടുകരയിൽ അപകടം നടന്ന ദിവസം അർജ്ജുൻ കരിപ്പൂർ വിമാനത്താവളത്തിനു സമീപം എത്തിയെന്ന് കരുതുന്ന കാർ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നി‍ർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പോലീസ് എത്തും മുൻപേ അർജ്ജുൻറെ സുഹൃത്തുക്കൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.

Find out more: