കേരള മദ്യനയം: എക്സൈസ് നിയമത്തിലെ ലിംഗവിവേചനം! കേരളത്തിന്റെ നാടൻ മദ്യമായ കള്ളിനെ 'കേരള ടോഡി്' എന്ന് ബ്രാൻഡ് ചെയ്യാൻ നയം നിർദ്ദേശിക്കുന്നുണ്ട്. മൂന്ന് സ്റ്റാറോ അതിലധികമോ ഉള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും 'കേരള ടോഡി്' വിളമ്പാൻ അനുമതി നൽകും. വിദേശമദ്യ മേഖലയിൽ, കേരളത്തിൽ 384 എഫ്.എൽ 1 ഷോപ്പുകൾ (ബെവ്‌കോ), 721 എഫ്.എൽ 3 ലൈസൻസ് (3 സ്റ്റാറും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് നൽകിയിട്ടുള്ള ബാർ ലൈസൻസ്), 295 എഫ്.എൽ 11 (ബിയർ ആൻഡ് വൈൻ പാർലർ ലൈസൻസ്), 44 എഫ്.എൽ 4എ ക്ലബ് ലൈസൻസുകൾ എന്നിവയുണ്ട്. പ്രവർത്തനരഹിതമായ മദ്യനിർമ്മാണ ശാലകൾ വീണ്ടും തുറന്ന് നിലവിലുള്ളവയുടെ ശേഷി വർധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിദേശമദ്യവും ബിയർ ഉൽപാദനവും ഉയർത്താനാണ് പുതിയ മദ്യ നയം ലക്ഷ്യമിടുന്നത്. കൂടുതൽ വിദേശമദ്യ, ചില്ലറ വിൽപന ലൈസൻസുകളും സർക്കാർ അനുവദിക്കും. ഐടി, വ്യവസായ പാർക്കുകൾക്കും സമീപഭാവിയി സംസ്ഥാനത്തെ ടൂറിസത്തിന്റെ പശ്ചാത്തലത്തിൽ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന 2023-24ലെ കേരള അബ്കാരി നയം സംസ്ഥാന സർക്കാർ അടുത്തിടെ കൊണ്ടുവന്നു.





  വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും കൂടുതൽ ലൈസൻസുകൾ അനുവദിച്ചും മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നയത്തിലെ വ്യവസ്ഥകൾ വ്യക്തമായി വായിച്ചാൽ മനസ്സിലാകും. എന്നിരുന്നാലും, നിലവിലുള്ള അബ്കാരി നിയമങ്ങൾ പുതിയ നയത്തെ വേണ്ടവിധം പിന്തുണക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട് രാജ്യത്തെ മദ്യവ്യവസായമേഖല വളർന്നുകൊണ്ടിരിക്കുകയാണ്, മാത്രമല്ല രാജ്യത്തെ മദ്യപാന സംസ്‌കാരവും മാറിക്കൊണ്ടിരിക്കുകയാണ്. ബാർടെൻഡിംഗിലും പാനീയങ്ങളുടെ മിക്‌സോളജിയിലും പ്രൊഫഷണലായി പരിശീലനം നേടിയ നിരവധി സ്ത്രീകൾ ഇന്ന് ഈ മേഖലയിലുണ്ട്, കൂടുതലും മെട്രോപൊളിറ്റൻ പ്രദേശങ്ങളിലുള്ള ഹോട്ടലുകളിലും പബ്ബുകളിലും ഫ്രീലാൻസർമാരായും ബാർടെൻഡർമാരായും അവർ ജോലി ചെയ്യുന്നുണ്ട്. നഗര മേഖലയിലെ മദ്യ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്രീമിയം മദ്യ വിഭാഗത്തിൽ ചിലത് ഫ്ലേവറുള്ള പാനീയങ്ങളും കോക്ക്‌ടെയിലുകളുമാണ്, ഇവയെല്ലാം ഒരു ബാർടെൻഡറുടെ സൃഷ്ടിയാണ്.





    2021ൽ ഈ മേഖലയെക്കുറിച്ചുള്ള ഐ.സി.ആർ.ഐ.ഇ.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ്) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ആൽകോബേവ് വ്യവസായം ഏകദേശം 15 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. ബാർ വ്യവസായത്തിലെ സ്ത്രീകളുടെ തൊഴിലിനെക്കുറിച്ച് മറ്റൊരു കഥയാണ് കേരളത്തിലേത്. ബാർ ലൈസൻസിയുള്ള വ്യക്തി ഒരു സ്ത്രീയാണെങ്കിൽ അവരെ ജോലി ചെയ്യാൻ നിയമം അനുവദിക്കുമ്പോൾ, അതേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ മറ്റ് സ്ത്രീകൾക്ക് എന്തുകൊണ്ടാണ് നിയന്ത്രണം? അതേസമയം, എഫ്.എൽ 4എ ക്ലബ് ലൈസൻസുള്ള ക്ലബ്ബുകളിൽ, ലൈസൻസി ഒരു സ്ത്രീയാണെങ്കിലും, ഒരു തരത്തിലും മദ്യം വിളമ്പാൻ അവർക്ക് അനുവാദമില്ല. ലൈസൻസുകളെ തരംതിരിക്കുന്നതിനുള്ള അടിസ്ഥാനം, മദ്യം സേവിക്കുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്ക് തൊഴിലിന് നിയന്ത്രണം ഏർപ്പെടുത്തണം എന്നാണെങ്കിൽ, എഫ്.എൽ 11, 12, 13 ലൈസൻസുകളിൽ സത്രീ ലൈസൻസികളെ മദ്യംവിളമ്പാൻ അനുവദിക്കുന്നത് നിയമത്തിലെ വൈരുദ്ധ്യമാണ്.





  കേരളത്തിൽ പുതിയ ക്ലബ്, പബ്ബ് ലൈസൻസുകൾ നൽകുന്നത് പ്രൊഫഷണൽ ബാർടെൻഡർമാർക്കും മിക്‌സോളജിസ്റ്റുകൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ തുറക്കും. ഈ തൊഴിൽ അവസരങ്ങൾ നേടിയെടുക്കുന്നതിൽ നിന്ന് പ്രൊഫഷണൽ വൈദഗ്ധ്യമുള്ള വനിതാ ബാർടെൻഡർമാരെയും ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകളെയും നിയമപരമായ തടസങ്ങൾ വിലക്കുന്നു. കേരള അബ്കാരി ഷാപ്പ് നിർമാർജന ചട്ടത്തിലെ 7(37) റൂൾ പ്രകാരം സ്ത്രീകൾ കള്ളുഷാപ്പിൽ ജോലിചെയ്യുന്നത് വിലക്കിയിട്ടുള്ളതിനാൽ ‘കേരള ടോഡി’ സംരംഭകരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളോട് സർക്കാർ വിവേചനം കാണിക്കുമോ എന്ന് കണ്ടറിയണം. ഉയർന്ന മാനവിക വികസനത്തിനും വികസിത ഉപഭോക്തൃ സംസ്‌കാരത്തിനും പേരുകേട്ട സംസ്ഥാനമായ കേരളം, മദ്യവ്യവസായത്തിൽ സ്ത്രീകൾക്കെതിരായ പക്ഷപാതത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ട്. 



 ഒരു ബാർടെൻഡർ എന്ന നിലയിൽ ലാഭകരമായ ഒരു ജോലി അവസരം ഒരു സ്ത്രീക്ക് നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? അതിനാൽ, നല്ല ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള എക്‌സൈസ് ചട്ടങ്ങളിൽ അനുയോജ്യമായ ഭേദഗതികൾ വരുത്തി മദ്യനയം ശക്തിപ്പെടുത്തേണ്ടതുണ്ട്. തൊഴിലവസരങ്ങൾ ഉറപ്പാക്കി കൂടുതൽ യുവാക്കളെ കള്ള് ടാപ്പിംഗ്, റീട്ടെയിൽ ബിസിനസുകളിലേക്ക് ആകർഷിക്കുക എന്നതാണ് നയം ലക്ഷ്യമിടുന്നത്. യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കലും മദ്യവ്യവസായത്തിലെ പുതിയ സംരംഭക വഴികൾ കണ്ടെത്തുകയുമാണ് പുതിയ മദ്യനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്നിരിക്കെ, ബാർ ലൈസൻസുള്ള സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങളിലെ നിയമപരമായ തടസ്സങ്ങൾ മനസ്സിലാക്കേണ്ടത് പ്രസക്തമാണ്.

Find out more: