ഏറെ നാളുകള്‍ക്ക് മുമ്പ് കാറപകടത്തിൽ മരണമടഞ്ഞ തന്‍റെ മകൾ ലക്ഷ്മിയുടെ നോവോര്‍മ്മകളിൽ വിതുമ്പി നടൻ സുരേേഷ് ഗോപി. നിങ്ങള്‍ക്കും ആകാം കോടീശ്വരൻ എന്ന പരിപാടിക്കിടെയാണ് ഏവരേയും കണ്ണീരണിയിച്ചുകൊണ്ട് സുരേഷ് ഗോപി തന്‍റെ മകളുടെ മരണത്തെ കുറിച്ചുള്ള ചില ഓർമ്മകള്‍ പങ്കുവെച്ചത്. നടൻ ഇന്ദ്രന്‍സ് തുന്നിയ തനിക്കേറ്റവും ഇഷ്ട നിറമുള്ള ഒരു മഞ്ഞ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ്  തന്‍റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് പരിപാടിക്കിടെ വികാരഭരിതനായിക്കൊണ്ട് സുരേഷ് ഗോപി പറഞ്ഞത്.  

 

   നിങ്ങള്‍ക്കും ആകാം കോടീശ്വരൻ പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപി മത്സരാര്‍ത്ഥിയായ ശ്രീധരൻ എന്നയാളെ മുന്നിലിരുത്തിക്കൊണ്ടാണ് ഈ ഓ‍ർമ്മ പങ്കുവെച്ചത്.‘1992-ല്‍ പുറത്തിറങ്ങിയ ‘ഉത്സവമേളം’ എന്ന സിനിമയിൽ വളരെ കളര്‍ഫുള്‍ വസ്ത്രങ്ങളായിരുന്നു അന്ന് സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഇന്ദ്രൻസ് തനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നതെന്നും സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു മഞ്ഞ ഷര്‍ട്ട് തനിക്ക് തരണമെന്ന് താന്‍ ഇന്ദ്രന്‍സിനോട് പറയുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

 

   അതുപ്രകാരം ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍സ് ആ ഷര്‍ട്ട് ഭദ്രമായി മടക്കി തനിക്ക് സമ്മാനിക്കുകയുമുണ്ടായി.യാത്രയാക്കിയതെന്നും തന്‍റെ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നതെന്നും ഏറെ വികാരഭരിതനായിക്കൊണ്ടാണ് താരാം വെളിപ്പെടുത്തുകയുണ്ടായത്.അതിനുശേഷം തന്‍റെ മകള്‍ ലക്ഷ്മി കാര്‍ അപകടത്തില്‍ പെട്ട സമയത്ത് താന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് അന്ന് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നുവെന്നും താരം പറഞ്ഞിരിക്കുകയാണ്.

 

   അതിനുശേഷം ആശുപത്രിയിൽ മകളുടെ അടുത്തു നില്‍ക്കുന്ന സമയം മുഴുവൻ തന്‍റെ വേഷം അതായിരുന്നു. ഒടുവില്‍ മകളെ നഷ്ടപ്പെട്ടു, മകളെ അടക്കം ചെയ്യുന്ന സമയത്ത് ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തി. ഇതേ സമാന സംഭവം കുറെ നാളുകൾക്കു മുൻപ് നടൻ മണിയൻപിള്ള രാജുവും പങ്കുവെച്ചിരുന്നു. ‘തിരുവനന്തപുരത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ പള്ളിപ്പുറം എന്ന സ്ഥലത്ത് വെച്ച് നടന്ന അപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരിച്ചത്. 

 

    
കൊല്ലത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യയും മകളും സഹോദരനും തിരുവനന്തപുരത്തേക്കും സുരേഷ് ഗോപി കൊച്ചിയിലേക്കുമായിരുന്നു പോയത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. മുറിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. അറിഞ്ഞയുടനെ ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി.

 

    മോളെ കണ്ടു. സുന്ദരിക്കുട്ടി. മരിച്ചെന്നു തോന്നില്ല. അന്നു ഞാന്‍ പുറത്തുപോയി അവള്‍ക്കിടാന്‍ ഒരു മഞ്ഞ ഫ്രോക്ക് വാങ്ങി. അവള്‍ക്ക് മഞ്ഞ ഫ്രോക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. അതിട്ടാണ് അന്ന് കൊല്ലത്തേക്കു കൊണ്ടുപോയത്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

మరింత సమాచారం తెలుసుకోండి: