മുല്ലപെരിയാർ അണക്കെട്ടിന് പകരം പുതിയ അണകെട്ട് വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്! തിരുവനന്തപുരത്ത് ഒരു ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തവേ ആയിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  ശാശ്വതമായ പരിഹാരമാണ് ആവശ്യം. നമ്മൾ ശുഭാപ്തി വിശ്വാസത്തോടെ നിൽക്കാമെന്നും തമിഴ്നാടുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് ചില‍‍‍ർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




     സർക്കാർ ഇതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താൻ കരുതുന്നതെന്നും ഗവ‍ർണർ പറഞ്ഞു.  വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി ചർച്ചകൾ നടക്കുന്നതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ സൗഹാർദ്ദപരമായ ഒത്തുതീർപ്പിലെത്താമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നു കൂടി ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മുല്ലപ്പെരിയാ‍ർ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. അതിന് പുറമെ, ദത്തെടുക്കൽ വിവാദത്തിൽ തിരുത്തൽ നടപടി തുടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞതായും അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയ്യാറായില്ല. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി.




   ഒരു മണിക്കൂറിനുള്ളിൽ 0.10 അടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സ്പിൽവേ ഷട്ടർ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് ജലവിഭവ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നൽകിയത്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.




   ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി. ഒരു മണിക്കൂറിനുള്ളിൽ 0.10 അടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സ്പിൽവേ ഷട്ടർ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് ജലവിഭവ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നൽകിയത്.

Find out more: