തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്; അവനെ അറിയാവുന്നവർക്ക് എല്ലാം അറിയാം'; ഉണ്ണിക്ക് പിന്തുണയുമായി താരങ്ങൾ രംഗത്ത്!   ഉണ്ണി പി രാജിൻ്റെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണി പി രാജ് അറസ്റ്റിൽ ആകുന്നത് കഴിഞ്ഞിടയ്ക്കാണ്. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് നടനെ പോലീസ് കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപെടുത്തുന്നതും. എന്നാൽ ഉണ്ണി നിരപരാധിയാണ് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പറയുന്നത്. നടന്മാരായ ജയകൃഷ്ണൻ, ജോൺ ജേക്കബ്, തുടങ്ങിയവരും സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി താരങ്ങളും ഉണ്ണിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. 



അന്തരിച്ച നടൻ രാജൻ പി. ദേവിൻ്റെ ഇളയ മകനും നടനുമാണ്  താരം. പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി പ്രിയങ്കയെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്. പ്രിയങ്കയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിലാണ് ഉണ്ണിയും പ്രിയങ്കയും ഒന്നായത്. എന്നാൽ ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനത്തിൽ മനം നൊന്താണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തത്‌ എന്നും ആരോപണം ശക്തമായിരുന്നു. ഇതിനിടയിൽ ആണ് ഉണ്ണിയുടെ അറസ്റ്റ് നടക്കുന്നതും.



എന്നാൽ ഇതിനു പിന്നാലെ പ്രിയങ്കയ്ക്ക് എതിരെ ചില വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇതിനുശേഷമാണ് ഉണ്ണിയുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചത്. 'അതു അങ്ങനെയാണെടേയ് ഇന്നത്തെ ലോകം. അവനെ തെറി പറഞ്ഞവരാരേലും കമന്റ് ഡിലീറ്റ് ചെയ്യുകയോ മാറ്റി കമന്റ് ചെയ്യുകയോ ഇല്ല', എന്ന് പറഞ്ഞുകൊണ്ടാണ് നടൻ ജോൺ ജേക്കബും രംഗത്ത് എത്തിയത്. പിന്തുണയുമായി നിരവധി ആളുകളും എത്തുകയുണ്ടായി. കള്ളങ്ങൾ വലിയ കോളത്തിലും സത്യം ചെറിയ കോളത്തിലും ഒതുങ്ങുന്നതാണ് ഇന്നത്തെ ലോകം എന്നാണ് താരങ്ങൾ പറയുന്നത്. 


മാത്രമല്ല 'അവനെ അറിയുന്നവർക്ക് എല്ലാം അറിയാം, സത്യം ഒരുനാൾ തെളിയും, വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഒരു സാധാ മേക്കപ് ആർട്ടിസ്റ്റായ തനിക്ക് പോലും തന്ന പരിഗണന ചെറുതല്ല. . ഒരു ജാഡയും ഇല്ലാതെ എപ്പോഴും വന്നു സുഖവിവരം അന്വേഷിക്കുന്ന ഒരാൾ ആണ് ഉണ്ണിച്ചേട്ടൻ. എവിടെവച്ചു കണ്ടാലും വന്നു സംസാരിക്കുന്ന പ്രകൃതക്കാരൻ ആണ് അദ്ദേഹം', എന്ന് തുടങ്ങി ഉണ്ണിയെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് വന്നിരിക്കുന്നത്.

Find out more: