പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടിയുടെ മൂല്യം തിരിച്ചറിയുന്നതിന്നു കെ സുധാകരൻ! വികസന മുന്നേറ്റം കൊണ്ട് കേരളത്തിൻറെ മുഖം മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം നാടിൻറെ സുവർണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം കൈവരിച്ചതിൽ ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകളർപ്പിച്ചു കൊണ്ടുള്ള ഫേസ്ക്ക് പോസ്റ്റിലാണ് സുധാകരൻറെ വാക്കുകൾ. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് ഉമ്മൻചാണ്ടിയെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.





  'കൊച്ചിൻ മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, ശ്രുതി തരംഗം, കാരുണ്യ , പുതിയ റോഡുകൾ ,നൂറിലേറെ വലിയ പാലങ്ങൾ, വർദ്ധിപ്പിക്കുകയും ഒരിക്കൽ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെൻഷനുകൾ, 4 ലക്ഷത്തിലേറെ വീടുകൾ, പുതിയ സ്കൂളുകൾ - കോളേജുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിച്ചേർത്ത പേരാണ് ഉമ്മൻചാണ്ടിയുടേത്.' കെ സുധാകരൻ പറഞ്ഞു. സമസ്ത മേഖലകളും തകർത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത്.





   സഭയിൽ 18728 ദിവസങ്ങൾ പിന്നിട്ട ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകളുമായി കോൺഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജനങ്ങളെ പാഠപുസ്തകമാക്കിയ, ജനകീയത ഇന്ധനമാക്കിയ, ജനനായകനെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത്. ആധുനിക കേരളത്തിൻറെ ശിൽപിയെന്ന് നിസ്സംശയം പറയാവുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് ആശംസകളെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.






   'കൊച്ചിൻ മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, ശ്രുതി തരംഗം, കാരുണ്യ , പുതിയ റോഡുകൾ ,നൂറിലേറെ വലിയ പാലങ്ങൾ, വർദ്ധിപ്പിക്കുകയും ഒരിക്കൽ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെൻഷനുകൾ, 4 ലക്ഷത്തിലേറെ വീടുകൾ, പുതിയ സ്കൂളുകൾ - കോളേജുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിച്ചേർത്ത പേരാണ് ഉമ്മൻചാണ്ടിയുടേത്.' കെ സുധാകരൻ പറഞ്ഞു.

Find out more: