അൻവറിനെ കൂടെ കൂട്ടാൻ  കോൺഗ്രസ്! ഇടതുപക്ഷത്തോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയ അൻവർ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പലതവണ യുഡിഎഫുമായി നീക്കുപോക്കിന് ശ്രമിച്ചെങ്കിലും അതൊന്നും വിജയം കാണാതെ വന്നതോടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കരുത്ത് തെളിയിച്ച് സ്വതന്ത്ര സ്ഥാനാർഥിയും തൃണമുൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ. വോട്ടെണ്ണലിന് മുൻപ് മണ്ഡലത്തിൽ വിജയിക്കുമെന്നായിരുന്നു അവകാശപ്പെട്ടതെങ്കിലും ഇടത് വലത് മുന്നണികൾക്ക് ഭീഷണി ഉയർത്താനും എൻഡിഎയ്ക്ക് മുന്നിലെത്താനും അൻവറിനായി. ബിജെപി സ്ഥാനാർഥിയെക്കാളും വോട്ട് അൻവർ പിടിച്ചു എന്നത് യാഥാർഥ്യമാണ്.




അൻവർ ഒമ്പതുവർഷം അവിടെ എംഎൽഎ ആയിരുന്നു. സർക്കാരിനെതിരേ ശക്തമായ കാര്യങ്ങൾ ഉയർത്തിയാണ് അദ്ദേഹം രാജിവെച്ചത്. അദ്ദേഹത്തിന് ആളുകളുമായി ബന്ധമുണ്ടെന്ന് ജനങ്ങൾ വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ നമുക്ക് തള്ളാൻ പറ്റുമോ? തള്ളുമോ കൊള്ളുമോ എന്ന് ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഭരണവിരുദ്ധവികാരം അതിശക്തമാണ്. യുഡിഎഫ് വോട്ടുകൾ അൻവർ ചോർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അൻവറിന് ചില സ്ഥലങ്ങളിൽ വിചാരിച്ചതിലും കൂടുതൽ വോട്ടുകൾ കിട്ടിയിട്ടുണ്ട്. പോത്തുകല്ലിൽ എത്തുമ്പോൾ ആ ഒരു ട്രെൻഡ് മാറിയിട്ടുണ്ട്. എങ്കിലും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണം. അൻവറിന് മുന്നിൽ വാതിൽ അടഞ്ഞെന്ന മുൻ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ വാതിൽ തുറക്കാമല്ലോ എന്നാണ് കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചത്.




വാതിൽ പണിയുന്നവർ താക്കോൽ വെക്കുന്നത് എന്തിനാണ്. വേണമെങ്കിൽ അടക്കാം, വേണമെങ്കിൽ തുറക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.നിലമ്പൂരിൽ 40,000 ഭൂരിപക്ഷം ഉണ്ടാക്കികൊടുക്കും എന്നാണ് യുഡിഫ് നേതാക്കളോട് പറഞ്ഞിരുന്നത്. അവർ കേട്ടില്ല. 10,000 യുഡിഫ് വോട്ട് സ്വരാജിന് പോയി. യുഡിഫ് നേതാക്കളുമായി ഇനിയും സംസാരിക്കും. പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയ്യാറാണ്. തനിക്കും ഷൗക്കത്തിനും കിട്ടിയത് പിണറായിസത്തിന് എതിരായ വോട്ടാണെന്നും പിവി അൻവർ പറഞ്ഞു.അതേസമയം നിലമ്പൂരിൽ പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നാണ് പിവി അൻവറിൻ്റെ പ്രതികരണം. 'എല്ലാവരും പറയുന്നു, അൻവർ യുഡിഎഫിൻ്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീർത്തും അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കും ഇല്ലെങ്കിൽ പുതിയ മുന്നണി. എന്നും അൻവർ വ്യക്തമാക്കി.




അൻവറിന് ചില സ്ഥലങ്ങളിൽ വിചാരിച്ചതിലും കൂടുതൽ വോട്ടുകൾ കിട്ടിയിട്ടുണ്ട്. പോത്തുകല്ലിൽ എത്തുമ്പോൾ ആ ഒരു ട്രെൻഡ് മാറിയിട്ടുണ്ട്. എങ്കിലും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണം. അൻവറിന് മുന്നിൽ വാതിൽ അടഞ്ഞെന്ന മുൻ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ വാതിൽ തുറക്കാമല്ലോ എന്നാണ് കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചത്. വാതിൽ പണിയുന്നവർ താക്കോൽ വെക്കുന്നത് എന്തിനാണ്. വേണമെങ്കിൽ അടക്കാം, വേണമെങ്കിൽ തുറക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.നിലമ്പൂരിൽ 40,000 ഭൂരിപക്ഷം ഉണ്ടാക്കികൊടുക്കും എന്നാണ് യുഡിഫ് നേതാക്കളോട് പറഞ്ഞിരുന്നത്. അവർ കേട്ടില്ല. 10,000 യുഡിഫ് വോട്ട് സ്വരാജിന് പോയി. യുഡിഫ് നേതാക്കളുമായി ഇനിയും സംസാരിക്കും.



സർക്കാരിനെതിരേ ശക്തമായ കാര്യങ്ങൾ ഉയർത്തിയാണ് അദ്ദേഹം രാജിവെച്ചത്. അദ്ദേഹത്തിന് ആളുകളുമായി ബന്ധമുണ്ടെന്ന് ജനങ്ങൾ വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ നമുക്ക് തള്ളാൻ പറ്റുമോ? തള്ളുമോ കൊള്ളുമോ എന്ന് ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഭരണവിരുദ്ധവികാരം അതിശക്തമാണ്. യുഡിഎഫ് വോട്ടുകൾ അൻവർ ചോർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അൻവറിന് ചില സ്ഥലങ്ങളിൽ വിചാരിച്ചതിലും കൂടുതൽ വോട്ടുകൾ കിട്ടിയിട്ടുണ്ട്. പോത്തുകല്ലിൽ എത്തുമ്പോൾ ആ ഒരു ട്രെൻഡ് മാറിയിട്ടുണ്ട്.

Find out more: