തിലകനെക്കുറിച്ച് കെപിഎസി എസി ലളിത പറഞ്ഞത് വൈറലാകുന്നു! ലളിതയുടെ അഭിനയത്തെക്കുറിച്ച് കൃത്യമായി അറിയാം. ഞങ്ങൾ പിണക്കത്തിലായിരുന്ന സമയത്തും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ പറഞ്ഞാൽ ക്യാരക്ടറായി മാറുന്ന ഞങ്ങൾ കട്ട് കേട്ടാൽ രണ്ട് വഴിക്ക് പോവുന്നതായിരുന്നു പതിവ്. 5 വർഷത്തോളം നീണ്ടുനിന്ന ആ പിണക്കം മാറ്റിയത് ശ്രീവിദ്യയായിരുന്നു എന്നും തിലകനും ലളിതയും പറയുന്നു. സിദ്ദിഖ് അവതരിപ്പിച്ച സമാഗമത്തിന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാക്കളാണ് തിലകനും കെപിഎസി ലളിതയും. നാടകത്തിൽ നിന്നും തുടങ്ങിയ പരിചയമായിരുന്നു ഇവരുടേത്. 5 കൊല്ലം ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. അതിനിടയിൽ 3 സിനിമകൾ ഒന്നിച്ച് അഭിനയിച്ചു. അതിലൊന്നാണ് സ്ഫടികം.
 



    അപ്പോഴൊക്കെ ഞാൻ ചില നിർദേശങ്ങൾ പറയും. അതെല്ലാം ഒരു കുഴപ്പവുമില്ലാതെ അനുസരിക്കും. യാതൊരു ബുദ്ധിമുട്ടും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ലെന്നായിരുന്നു തിലകൻ പറഞ്ഞത്. അതൊരു ആർടിസ്റ്റിനോടുള്ള ബഹുമാനമാണെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. 5 കൊല്ലം ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. അതിനിടയിൽ 3 സിനിമകൾ ഒന്നിച്ച് അഭിനയിച്ചു. അതിലൊന്നാണ് സ്ഫടികം. അപ്പോഴൊക്കെ ഞാൻ ചില നിർദേശങ്ങൾ പറയും. അതെല്ലാം ഒരു കുഴപ്പവുമില്ലാതെ അനുസരിക്കും. യാതൊരു ബുദ്ധിമുട്ടും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ലെന്നായിരുന്നു തിലകൻ പറഞ്ഞത്. അതൊരു ആർടിസ്റ്റിനോടുള്ള ബഹുമാനമാണെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. ആളുകൾ പറയുന്ന പോലെ വലിയ നടനാണ് തിലകൻ എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. ഞങ്ങളൊന്നിച്ച് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.





ഞാൻ അഭിനയിച്ചതും അഭിനയിക്കാത്തതുമായ സിനിമകൾ കണ്ടിട്ടുണ്ട്. എന്ത് വേഷമാണെങ്കിലും ചെയ്യുന്ന വേഷത്തോടുള്ള ആത്മാർത്ഥത. ആ ക്യാരക്ടർ എന്താണെന്ന് അറിഞ്ഞ് ചെയ്യുന്നയാളാണ്. ശരിക്കും ആ കഥാപാത്രമായി മാറുന്ന ആളാണ്. അഭിനയിക്കുകയാണെന്ന് നമുക്ക് തോന്നില്ല. അഭിനയിക്കുമ്പോൾ എല്ലാം കേൾക്കും. കട്ട് പറഞ്ഞാൽ ലളിത അങ്ങോട്ട് പോവും ഞാൻ ഇങ്ങോട്ടും. ഭയങ്കര ഉടക്കാണ്. എന്തോ കാര്യം പറഞ്ഞ് തുടങ്ങിയ സൗന്ദര്യപ്പിണക്കമാണ്, അത് വലുതായി രൂക്ഷമായിപ്പോയി. എന്നിട്ടൊരു കോലൊടിച്ചിട്ടു. ഇത് കൂടുന്ന സമയത്തേ മിണ്ടാൻ വരുന്നുള്ളൂ എന്ന് പറഞ്ഞു. കൂടിയാലും നിങ്ങളോട് മിണ്ടാൻ വരുന്നില്ലെന്നായിരുന്നു ഞാൻ പറഞ്ഞതെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്. അനിയത്തിപ്രാവിന്റെ സെറ്റിൽ വെച്ചായിരുന്നു അത്. കെപിഎസിയിൽ വെച്ചാണ് ഞങ്ങൾ ആദ്യം കണ്ടതും ഒന്നിച്ച് അഭിനയിച്ചതും. അപ്പോഴും ഈ വഴക്കുണ്ടായിരുന്നു. 





മുഖാമുഖത്തിന്റെ സെറ്റിൽ വെച്ച് കണ്ടതാണ് സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് വരുന്നത്. കണ്ടാൽ ചിരിക്കുകയും ഗുഡ് മോണിംഗ് പറയുകയുമൊക്കെ ചെയ്താലും ചേട്ടൻ ഒന്ന് നോക്കുകയേയുള്ളൂ. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമായിരുന്നു. നിങ്ങൾ വീട്ടിൽ എഴുന്നേറ്റാൽ അച്ഛനും അമ്മയ്ക്കും ഗുഡ് മോണിംഗ് പറയുമോ എന്നായിരുന്നു അതേക്കുറിച്ച് ചോദിച്ചപ്പോൾ ചേട്ടൻ മറുപടി തന്നത്. അത്രയും അടുപ്പമുള്ളവരോട് ഗുഡ് മോണിംഗൊന്നും പറയേണ്ട കാര്യമില്ല. ഞങ്ങൾ പിണങ്ങി നിന്ന സമയത്ത് ആദ്യം ചെയ്ത സിനിമയാണ് സ്ഫടികം. ഗാന്ധിമതി ബാലനായിരുന്നു സിനിമയെക്കുറിച്ച് പറഞ്ഞത്. തിലകൻ ചേട്ടനാണ് കൂടെ എന്ന് പറഞ്ഞപ്പോൾ അയ്യോ എന്നായിരുന്നു പ്രതികരണം. ഞാനാണെന്ന് പറഞ്ഞാൽ അദ്ദേഹം അഭിനയിക്കുമോ എന്നറിയില്ലെന്നും ഞാൻ അവരോട് പറഞ്ഞിരുന്നു. ആർടിസ്റ്റ് ആരാണെന്നൊന്നും തിലകൻ ചേട്ടൻ ചോദിച്ചിരുന്നില്ല. അപ്പോഴാണ് അവർ എന്നോട് രാവിലെ നാല് മണിക്ക് വരാൻ പറഞ്ഞത്. ചേച്ചി വന്നാലേ തിലകൻ ചേട്ടനെ വിളിക്കാനാവൂ എന്നായിരുന്നു അവർ പറഞ്ഞത്. അതൊന്നും ഞാൻ പറഞ്ഞതല്ല അവര് കളിച്ചതാണെന്നായിരുന്നു തിലകൻ പറഞ്ഞത്.

Find out more: