അസംഘടിത മേഖലയിൽ എത്ര ഉയർന്ന ജാതിക്കാർ? റജിസ്റ്റർ ചെയ്ത 7.86 കോടി പേരിൽ 40.5 ശതമാനവും ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിലെ റിപ്പോർട്ട് പറയുന്നു. ദലിത്-23.7 ശതമാനം, ആദിവാസി-8.3 ശതമാനം, ജനറൽ-23.7 ശതമാനം എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളുടെ കണക്കുകൾ. അസംഘടിത മേഖലയിൽ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് സംരക്ഷണം നൽകുന്ന ഇ-ശ്രം പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരിൽ 70 ശതമാനവും ആദിവാസി-ദലിത്-ഒ.ബി.സി വിഭാഗക്കാരെന്ന് റിപ്പോർട്ട്.  പക്ഷെ, നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷന്റെ 2007ലെ കണക്കുപ്രകാരം രാജ്യത്തെ ജനങ്ങളിൽ 40.9 ശതമാനവും ഒ.ബി.സി വിഭാഗങ്ങളിൽ പെടുന്നവരാണ്.



    ജനറൽ കാറ്റഗറിയിലുള്ളവർ 34 ശതമാനം വരും. ഒ.ബി.സി സെൻസസ് നടത്തണമെന്ന കേസിൽ സുപ്രിംകോടതി വിധിയുണ്ടായാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സ്ഥിതി രേഖപ്പെടുത്തുന്ന ആദ്യ കേന്ദ്രീകൃത ഡേറ്റാബേസാണെന്ന പ്രത്യേകതയും ഇ-ശ്രമിനുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ 16.2 ശതമാനം ദലിതരാണെന്നാണ് 2011ലെ സെൻസസ് പറയുന്നത്. ആദിവാസി വിഭാഗങ്ങൾ 8.2 ശതമാനം വരുമെങ്കിലും ഒ.ബി.സിയുടെ വിശദമായ കണക്കുകൾ രേഖപ്പെടുത്തിയിരുന്നില്ല. ''അസംഘടിത മേഖലയിലുള്ളവർ സംഘടിത മേഖലയിലേക്കും മറ്റു മേഖലകളിലേക്കും മാറുന്നത് സാധാരണയാണ്.




    ചിലർ കുറച്ചു കാലം കാർഷിക മേഖലയിൽ തൊഴിലെടുത്ത ശേഷം നിർമാണ മേഖലയിലേക്ക് മാറും. അതിനാലാണ് രണ്ടാം ജോലിയെ കുറിച്ച് ചോദിക്കുന്നത്. കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.''--തൊഴിൽ മന്ത്രാലയത്തിലെ മുതിന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തോട് പറഞ്ഞു. ഇ-ശ്രമിൽ റജിസ്റ്റർ ചെയ്തവരിൽ 53.6 ശതമാനവും കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവരാണെന്ന് റിപ്പോർട്ട് പറയുന്നു. കെട്ടിടനിർമാണം-12.2 ശതമാനം, ഗാർഹിക തൊഴിൽ-8.71 ശതമാനം എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ കണക്ക്. അസംഘടിത മേഖലയിലെ തൊഴിലാളികൾ ഇടക്കിടെ തൊഴിൽ മാറുന്ന സാഹചര്യമുള്ളതിനാൽ അവരുടെ രണ്ടാം തൊഴിലിനെ കുറിച്ച് രേഖപ്പെടുത്താനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ റജിസ്റ്റർ ചെയ്ത 1.05 കോടി പേരിൽ 13.38 ശതമാനവും പശ്ചിമബംഗാളിൽ നിന്നുള്ളവവരാണ്. 




ഒഡീഷ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ട് എന്നീ സംസ്ഥാനങ്ങളാണ് പുറകിൽ. കാർഷികമേഖലയിലെ തൊഴിലാളികളാണ് കൂടുതലായും റജിസ്റ്റർ ചെയ്തിരിക്കുന്നത്. റജിസ്റ്റർ ചെയ്ത കെട്ടിടനിർമാണ തൊഴിലാളികളിൽ 17.03 ശതമാനവും ബംഗാളിൽ നിന്നുള്ളവരാണ്. ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ. കൊവിഡ് കാലത്ത് കടുത്ത പ്രതിസന്ധി നേരിട്ട തൊഴിലാളികൾ സർക്കാരിൽ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതാണ് റജിസ്‌ട്രേഷൻ വർധിക്കാൻ പ്രധാന കാരണമെന്ന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജൻ പഹൽ സംഘടനയുടെ സെക്രട്ടറിയായ ധർമേന്ദ്ര കുമാർ പറയുന്നു. പശ്ചിമബംഗാൾ, ഒഡീഷ, ബീഹാർ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്. അവർക്ക് പദ്ധതി ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find out more: