നല്ല ചെറുപ്പക്കാരനെ കുറിച്ച് നിങ്ങൾ നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുതെന്ന് ജനപക്ഷം നേതാവ്! കണ്ണൂരുകാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണ്, അതിന്റേതായ കുഴപ്പത്തിനപ്പുറം ബിനീഷിന് മറ്റ് ദൂഷ്യങ്ങളൊന്നുമില്ലെന്നും പി സി ജോർജ് പറഞ്ഞു.  ബിനീഷ് കോടിയേരി നല്ല തെറുക്കനാണെന്നും അവനെ ഇത്തരത്തിൽ വേട്ടയാടേണ്ടതില്ലെന്നും കേരള ജനപക്ഷം നേതാവ് പി സി ജോർജ്.അവനെ കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആർക്കും അറിയില്ല. കണ്ണൂരുകാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണ്. അതിന്റേതായ കുഴപ്പത്തിനപ്പുറം കൂടുതലൊന്നുമില്ല', പി സി ജോർജ് പറഞ്ഞു. 



   ബിനീഷ് കോടിയേരിയും ഷോൺ ജോർജും നീനു മോഹൻദാസും ചേർന്ന് എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയതിന് പിന്നാലെയാണ് പി സി ജോർജിന്റെ പ്രതികരണം. 'കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി എന്ന ചെറുക്കൻ നല്ല ചെറുക്കനാ. എന്നും, 'പഠിക്കുന്നകാലം മുതൽ അങ്ങനെയാ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇവരെ അറസ്റ്റ് ചെയ്യാൻ നിന്നത്. അന്ന് ഇവന്റെ അമ്മ കരഞ്ഞു. കോടിയേരി മിണ്ടാതിരുന്നു. മടുത്തപ്പോൾ ഞാൻ ഈരാറ്റുപേട്ട കൊണ്ടുപോയി മൂന്നുമാസം എന്റെ കൂടെ താമസിപ്പിച്ചു. നല്ല പയ്യനാ, കഞ്ഞി വെക്കാൻ വരെ ഉഷക്ക് കൂട്ടായിരുന്നു. അവൻ പണം ഉണ്ടാക്കാൻ പോയി. 




  കുറ്റം പറയാൻ പറ്റുമോ'. ഒരു വർഷം കർണാടകയിൽ ജയിലിൽ കിടന്നിട്ട് എന്തെങ്കിലും തെളിയിക്കാൻ കഴിഞ്ഞോ. ഷോൺ രണ്ട് വർഷമായി പാലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞാൻ ഉദ്ഘാടനം ചെയ്ത് അരമണിക്കൂർ കൊണ്ട് തന്നെ നാല് കേസ് കിട്ടിയിട്ടുണ്ട്. പിള്ളേരുടെ തൊഴിൽ നടക്കും. പിള്ളേരൊക്കെ നന്നായി വരട്ടെ. അവരെല്ലാം ഒരുമിച്ച് പഠിച്ചവരാ. അതുകൊണ്ട് തന്നെയാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. നല്ല ചെറുപ്പക്കാരനെ കുറിച്ച് നിങ്ങൾ നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുത്', പി സി ജോർജ് വ്യക്തമാക്കി. 



  'കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി എന്ന ചെറുക്കൻ നല്ല ചെറുക്കനാ. അവനെ കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആർക്കും അറിയില്ല. കണ്ണൂരുകാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണ്. അതിന്റേതായ കുഴപ്പത്തിനപ്പുറം കൂടുതലൊന്നുമില്ല', പി സി ജോർജ് പറഞ്ഞു.  അതേസമയം തൻറെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് ചിലർ മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞെന്നും തൻറെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ബിനീഷ് കോടിയേരി. തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് ബിനീഷ് കോടിയേരി ഇക്കാര്യം കുറിച്ചത്.




ചിലർക്ക് തൻറെ ആശയങ്ങളോടും വാക്കുകളോടും പേടിയാണെന്നും ബിനീഷ് കോടിയേരി ഫേസുബുക്കിൽ കുറിച്ചു. "എന്റെ ആശയങ്ങളോട് പേടി ,,എന്റെ വാക്കുകളെ പേടി ....നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ...ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു ,,എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നു എന്തൊക്കെയാണ് !! എന്തിനാണ് ?" ബിനീഷ് കോടിയേരി കുറിച്ചു. ബിനീഷ് കോടിയേരി ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് കുറച്ചു സമയത്തിനു ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. പലരും കമൻ്റ് ബോക്സിൽ പങ്കുവെച്ചിട്ടുള്ള ഇക്കാര്യം നേരിട്ട് സ്ഥിരീകരിക്കാൻ സമയം മലയാളത്തിന് സാധിച്ചിട്ടില്ല. തൻ്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജുകൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട ബിനീഷ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൻ്റെ ലിങ്കും പോസ്റ്റിനൊപ്പം പങ്കുവെച്ചു.

Find out more: