ലാലേട്ടനെ കണ്ണ് നിറയെ കണ്ടു; വൈറലായി ഷിജിലിയുടെ കുറിപ്പ്! വെല്ലുവിളികളെ മറികടന്നു വലിയൊരു സമൂഹത്തിന് അതിജീവിനത്തിൻ്റെ പ്രതീകമായി മാറിയ ഷിജിലി കെ. ശശിധരനാണ് തൻ്റെ ആരാധന പുരുഷനായ മോഹൻലാലിനെ നേരിട്ടു കണ്ടതിൻ്റെ വിശേഷങ്ങൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനെ കാണണമെന്നുള്ള വലിയ ആഗ്രഹം സഫലമായതിൻ്റെ നിർവൃതിയോടെ ഫേസ്ബുക്കിലാണ് ചിത്രവും കുറിപ്പും ഷിജിലി പങ്കുവെച്ചത്.റിയൽ ലൈഫിലെ ഹീറോയിൻ തൻ്റെ ഇഷ്ട നായകനെ കണ്ടെത്തിയ നിമിഷം സ്വപ്നം യാഥാർത്ഥ്യമായതിൻ്റെ ആനന്ദത്തോടെ പങ്കുവെച്ചിരിക്കുന്നു സോഷ്യൽ മീഡിയയിൽ. സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എൻ്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എൻ്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. 




   കണ്ണുനിറയെ കണ്ടു ഞാൻ എൻ്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടൻ്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എൻ്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം. നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എൻ്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എൻ്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിൻ്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി. ഷിജിലി കുറിക്കുന്നു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയായ ഷിജിലിയ്ക്ക് ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖമുണ്ട്. എങ്കിലും തൻ്റെ പരിമിതികളെ അതിജീവിച്ച് സ്വന്തം കാലിൽ നിൽക്കുകയാണ്. ഇലക്ട്രിക് വീൽചെയറിൽ ലോട്ടറി വ്യാപാരവുമായി കോഴിക്കോട് മങ്കൊമ്പ് പ്രദേശത്തെ വീഥികളിൽ ഷിജിലിയെ കാണാം. 





  മോഹൻലാലിനെ നേരിട്ടു കാണണമെന്നുള്ള ആഗ്രഹം ഷിജിലിയ്ക്കു സാധ്യമാക്കിയത് മോഹൻലാൽ ഫാൻസ് അസോസിയേഷനാണ്. തൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ലാലേട്ടനൊപ്പം എന്നായിരുന്നു ഷിജിലി കുറിച്ചിട്ടത്. സ്നേഹവും വാൽസല്യവുമായി ലാലേട്ടനൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ ഇനിയുള്ള കാലമത്രയും ഓർക്കുമെന്നും ഷിജില കുറിക്കുന്നുണ്ട്. ഓസ്റ്റിയോജനിസിസ് ഇംപെർഫെക്ടാ എന്ന അസ്ഥികൾ പൊടിയുന്ന അസുഖമാണ് ഷിജിലിയുടേത്. പെട്ടന്നൊരു വെടിയൊച്ച കേട്ടു ഞെട്ടലുണ്ടായാൽ പോലും എല്ലു പൊട്ടുന്ന സ്ഥിതിയാണ്. എന്നാൽ നിരാശയിൽ കൂപ്പു കുത്താതെ സ്വന്തം കാലിൽ നിൽക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും ഇന്ന് ഷിജിലിയ്ക്ക് കഴിയുന്നു.





   ലോട്ടറി ഏജൻ്റായിരുന്ന ഷിജിലി പിന്നീട് ഇലക്ട്രിക് വീൽ ചെയറിൽ ലോട്ടറി വിൽപ്പന ആരംഭിക്കുകയായിരുന്നു. മുമ്പ് നെറ്റിപ്പട്ടം വർ‌ക്കും വീട്ടിലിരുന്ന് ചെയ്യാറുണ്ടായിരുന്നു. യൂടൂബ് വഴിയായിരുന്നു നെറ്റിപ്പട്ടം വർക്ക് പഠിച്ചത്.  സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു ഷിജിലി. ഷിജിലിയുടെ ടിക് ടോക് വീഡിയോകൾ വളരെ ശ്രദ്ധ നേടിയിട്ടുണ്ട്.  പെട്ടന്നൊരു വെടിയൊച്ച കേട്ടു ഞെട്ടലുണ്ടായാൽ പോലും എല്ലു പൊട്ടുന്ന സ്ഥിതിയാണ്. എന്നാൽ നിരാശയിൽ കൂപ്പു കുത്താതെ സ്വന്തം കാലിൽ നിൽക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും ഇന്ന് ഷിജിലിയ്ക്ക് കഴിയുന്നു. ലോട്ടറി ഏജൻ്റായിരുന്ന ഷിജിലി പിന്നീട് ഇലക്ട്രിക് വീൽ ചെയറിൽ ലോട്ടറി വിൽപ്പന ആരംഭിക്കുകയായിരുന്നു.

Find out more: