അരവിന്ദ് സ്വാമിയെ കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങൾ! മലയാളി പ്രേക്ഷകരുടെയും പ്രിയം നേടിയ അരവിന്ദ് സ്വാമി, 25 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുകയാണ്. ദേവരാഗം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കേറിയ നടനാണ് ഇദ്ദേഹം. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഒറ്റ് എന്ന ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് റിലീസ് ചെയ്യുന്നത്. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഒറ്റ് (രെണ്ടകം-തമിഴ്) എന്ന ചിത്രത്തിനുണ്ട്. നടനെ കുറിച്ച് ആരാധകർക്ക് അറിയാത്ത അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ജൂൺ 18 ന് അൻപത്തി ഒന്നാം ജന്മദിനം ആഘോഷിച്ച അരവിന്ദ് സ്വാമിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും, സിനിമാ ജീവിതത്തെ കുറിച്ചും ചില കാര്യങ്ങൾ.



    1994 ൽ ആണ് അരവിന്ദ് സ്വാമി ഗായത്രിയെ വിവാഹം ചെയ്തത്. ആതിര, രുദ്ര എന്നിവരാണ് മക്കൾ. എന്നാൽ 2010 ൽ പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഗായത്രിയും അരവിന്ദ് സ്വാമിയും വേർപിരിഞ്ഞു. മക്കളുടെ ഉത്തരവാദിത്വം അരവിന്ദ് സ്വാമി ഏറ്റെടുത്തു. 2012 ൽ അരവിന്ദ് സ്വാമി അപർണ മുഖർജിയെ വിവാഹം ചെയ്തു. എന്നാൽ 2005 ൽ അരവിന്ദ് സ്വാമിയ്ക്ക് ഒരു അപകടം സംഭവിച്ചു. ഒരു വർഷത്തോളം നടൻ കിടപ്പിലായിരുന്നു. ഈ സമയത്ത് അരവിന്ദ് സ്വാമി നന്നായി തടി വച്ചു. കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റാത്തവിധം മാറിപ്പോയിരുന്നു. അത് നടനെ വല്ലാതെ മാനസികമായി തളർത്തി. എന്നാൽ ഊർജ്ജം തിരിച്ചെടുത്ത് അരവിന്ദ് സ്വാമി ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന വാശിയിലായി.



    2015 ൽ മാരത്തോണിൽ പങ്കെടുക്കുകയും കൈവിട്ടുപോയ കരിയർ പിടിച്ചെടുക്കുകയും ചെയ്തു. ഇരുത്തിയൊന്നാമത്തെ വയസ്സിലാണ് മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരാ പ്രവേശനം നടത്തിയത്. രജനികാന്തിനും മമ്മൂട്ടിയ്ക്കുമൊപ്പം ഗംഭീര തുടക്കമായിരുന്നു അത്.ഡോക്ടർ ആകണം എന്നതായിരുന്നു അരവിന്ദ് സ്വാമിയുടെ ആഗ്രഹം. എന്നാൽ പഠിച്ചത് മറ്റൊന്നും, എത്തപ്പെട്ടത് അതൊന്നുമല്ലാത്ത വേറൊരു ലോകത്തുമാണ്. കൊമേഴ്‌സിൽ ബിരുദം നേടിയ അരവിന്ദ് സ്വാമി, യു എസ്സിൽ നിന്നും ഇന്റർനാഷണൽ ബിസിനസ് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി, പിന്നീട് സിനിമാ ലോകത്തേക്ക് കടക്കുകയായിരുന്നു.



    അരവിന്ദ് സ്വാമിയ്ക്ക് ഏറ്റവും താത്പര്യമുള്ള ഒരു കാര്യം അത് ഓൺലൈൻ ഗെയിം ആണ്. കിട്ടുന്ന സമയങ്ങളെല്ലാം ഓൺലൈൻ ഗെയിമിന് വേണ്ടി ചെലവഴിക്കുന്ന ശീലം നടനുണ്ട്. ഗെയിം ഓഫ് വാർ എന്ന ഓൺ ലൈൻ ഗെയിം ആണ് അരവിന്ദ് സ്വാമിയ്ക്ക് ഏറ്റവും ഇഷ്ടം.മാത്രമല്ല സോഫ്റ്റ് വെയർ ഡെവലപ്പിങും വളരെ താത്പര്യമുള്ള കാര്യമാണ്. ട്രെയിൻഡ് ടെക്കിയാണ് അരവിന്ദ് സ്വാമി. സ്വന്തമായി ഒരു സോഫ്റ്റ് വെയർ കമ്പനിയും ആരംഭിച്ച നടൻ സിനിമകൾക്കൊപ്പം കമ്പനിക്കാര്യങ്ങളും നോക്കുന്നുണ്ട്.

Find out more: