പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സമിതി തന്റെ പേര് നിര്‍ദേശിച്ചതായി അറിഞ്ഞു. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ്. അവര്‍ എന്ത് തീരുമാനിച്ചാലും അത് പൂര്‍ണമായി അംഗീകരിച്ച് പ്രവര്‍ത്തന രംഗത്തുണ്ടാവും. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്ക് പൂര്‍ണ വിജയ പ്രതീക്ഷയുണ്ട്. മറ്റ് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
click and follow Indiaherald WhatsApp channel