ചാണകത്തിനൊപ്പം ഗോമൂത്രവും വിപണിയിലെത്തിക്കാൻ ഛത്തീസ്ഗഡ് സർക്കാർ! മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇതുസംബന്ധിച്ച് പഠിക്കാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗോമൂത്രം വാങ്ങി വിപണിയിലെത്തിക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. പശുക്കളെ വളർത്തുന്നവരിൽ നിന്ന് ഗോമൂത്രം സംഭരിച്ച് വിപണിയിലെത്തിക്കുന്ന പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് സർക്കാർ. ഗോ മൂത്രത്തിൽ നിന്നും ജൈവവളങ്ങൾ എങ്ങനെ തയ്യാറാക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സസ്യങ്ങളുടെ വളർച്ച വർധിപ്പിക്കുകയും അതിനൊപ്പം രോഗങ്ങൾ തടയുകയും ചെയ്യുന്ന എൻസൈമുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ജൈവവളം ഉത്പാദിപ്പിക്കുന്നതിന് ഗോമൂത്രം അനുയോജ്യമാണെന്ന് സർക്കാരിന് ഉപദേശം ലഭിച്ചതായാണ് റിപ്പോർട്ട്.





   ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലെയും കാമധേനു സർവകലാശാലയിലെയും വിദഗ്ധരും ഗോമൂത്രത്തിന്റെ ശേഖരണം, ഗുണനിലവാര പരിശോധന, ഗോമൂത്രത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോമൂത്രത്തിൽ നിന്ന് ജൈവവളങ്ങളും ജൈവകീടനാശിനികളും തയ്യാറാക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. യൂറിയ ഉൾപ്പെടെ നിരവധി ധാതുക്കളും എൻസൈമുകളും ഗോമൂത്രത്തിൽ അടങ്ങിയിട്ടുണ്ട്. ഗോമൂത്രം വളമായി ഉപയോഗിക്കുമ്പോൾ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൈക്രോ ന്യൂട്രിയന്റുകൾ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കുകയും ചെടികളുടെ വളർച്ച വർദ്ധിപ്പിക്കാനും വിളകളുടെ രോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.






   ഗോ മൂത്രത്തിൽ നിന്നും ജൈവവളങ്ങൾ എങ്ങനെ തയ്യാറാക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സസ്യങ്ങളുടെ വളർച്ച വർധിപ്പിക്കുകയും അതിനൊപ്പം രോഗങ്ങൾ തടയുകയും ചെയ്യുന്ന എൻസൈമുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ജൈവവളം ഉത്പാദിപ്പിക്കുന്നതിന് ഗോമൂത്രം അനുയോജ്യമാണെന്ന് സർക്കാരിന് ഉപദേശം ലഭിച്ചതായാണ് റിപ്പോർട്ട്. ആളുകളിൽ നിന്ന് ചാണകം സംഭരിക്കുന്ന ആദ്യ പദ്ധതിയാണ് ഛത്തീസ്ഗഡിൽ ആരംഭിച്ചത്.






 മൃഗസംരക്ഷണം കൂടുതൽ ലാഭകരമാക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുമാണ് ഈ പദ്ധതികളെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മാത്രമല്ല  പശുക്കളെ വളർത്തുന്നവരിൽ നിന്ന് കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് ചാണകം സംഭരിച്ച് മണ്ണിര കമ്പോസ്റ്റ് ഉൽപ്പാദിപ്പിച്ച് വിൽക്കുകയെന്ന 'ഗോധൻ ന്യായ് യോജന' പദ്ധതി 2020 ജൂലൈയിൽ ഛത്തീസ്ഗഡ് സർക്കാർ ആരംഭിച്ചിരുന്നു.ഗോ മൂത്രത്തിൽ നിന്നും ജൈവവളങ്ങൾ എങ്ങനെ തയ്യാറാക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Find out more: