നേതാജി ആർഎസ്എസ്സായിരുന്നോ? നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് "നേതാജി ലോഹോ പ്രണാം" എന്ന പേരിൽ ആർഎസ്എസ് പരിപാടി സംഘടിപ്പിക്കുന്നുണ്ട്. നേതാജിയുമായി ആർഎസ്എസ്സിന് ഉറ്റബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംഘടന. നേതാജി ഹിന്ദുത്വവാദി അല്ലെന്നുള്ള വാദത്തെ ഖണ്ഡിക്കാനുള്ള 'തെളിവുകൾ' സംഘടിപ്പിച്ചാണ് ആർഎസ്എസ് തയ്യാറെടുത്തിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ 126ാമത് ജന്മദിനമായ ജനുവരി 23-ന് ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൊൽക്കത്തയിലുണ്ട്.1921-ലെ കോൺഗ്രസ് സമ്മേളനത്തിനിടെ ഡോ. ഹെഡ്ഗെവാറുമായി നേതാജി കണ്ടുമുട്ടിയെന്നതാണ് ആർഎസ്എസ്സിന്റെ തുരുപ്പുചീട്ട്. ദേശീയവികാരം, അച്ചടക്കം എന്നിങ്ങനെയുള്ള സവിശഷതകൾ ആർഎസ്എസ്സിനും, നേതാജിയുടെ ഐഎൻഎക്കും ഒരുപോലെയുണ്ടായിരുന്നെന്ന് സ്ഥാപിക്കാനാണ് ശ്രമം.
ഐഎൻഎ ഒരു പട്ടാള സംവിധാനമായിരുന്നതിനാൽത്തന്നെ അതിന്റേതായ അച്ചടക്കസ്വഭാവങ്ങൾ സംഘടനയ്ക്കുണ്ടായിരുന്നു. ഈ അച്ചടക്കത്തെ ആർഎസ്എസ്സിനുള്ള അച്ചടക്കവുമായി ബന്ധിപ്പിക്കാനാണ് ആർഎസ്എസ്സിന്റെ ആലോചന. മറ്റൊന്ന് രാജ്യത്തെ മറ്റേതൊരു രാഷ്ട്രീയസംഘടനയ്ക്കുമുള്ള ദേശീയതാ വികാരം നേതാജിയുടെ സംഘടനയും പങ്കിട്ടിരുന്നു എന്നതാണ്. ഈ ദേശീയതാവികാരം തങ്ങളുടെ സംഘടനയ്ക്കുമുണ്ട് എന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി സംബന്ധിച്ച് ഡോ. ഹെഡ്ഗെവാറിനും നേതാജിക്കും ഒരേ അഭിപ്രായമായിരുന്നെന്ന് സംഘടനാഭാരവാഹികൾ ഇതിനകം പ്രസ്താവനയിറക്കിയിട്ടുണ്ട്. ആ ചിന്താഗതിയിൽ ഊന്നിയാണ് ഇരുവരെയും രണ്ട് സംഘടനകൾ രൂപീകരിക്കാൻ പ്രചോദിപ്പിച്ചതെന്ന് ആർഎസ്എസ് പറയുന്നു. ഡോ. ഹെഡ്ഗെവാർ ആർഎസ്എസ് സ്ഥാപിച്ചപ്പോൾ നേതാജി ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിച്ചുവെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.
നേതാജിയും ആർഎസ്എസും തമ്മിലുള്ള ബന്ധം ചരിത്രത്തിൽ വേരൂന്നിയതാണെന്ന് ആർഎസ്എസ് പറയുന്നു. ആർഎസ്എസ്സിന്റെ ആദ്യത്തെ മേധാവിയായിരുന്ന ഡോ. ഹെഡ്ഗെവാറും നേതാജിയും തമ്മിൽ വളരെ ദൃഢമായ ചങ്ങാത്തമുണ്ടായിരുന്നെന്ന് സംഘനേതാക്കൾ പ്രസ്താവനയിറക്കിക്കൊണ്ടിരിക്കുകയാണ്. ബംഗാളിൽ വേരുറപ്പിക്കാൻ അവിടുത്തെ സംസ്കാരത്തിൽ ആഴത്തിലിടപെട്ട നേതാക്കളെ തങ്ങളിലേക്ക് അടുപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി സംബന്ധിച്ച് ഡോ. ഹെഡ്ഗെവാറിനും നേതാജിക്കും ഒരേ അഭിപ്രായമായിരുന്നെന്ന് സംഘടനാഭാരവാഹികൾ ഇതിനകം പ്രസ്താവനയിറക്കിയിട്ടുണ്ട്. ആ ചിന്താഗതിയിൽ ഊന്നിയാണ് ഇരുവരെയും രണ്ട് സംഘടനകൾ രൂപീകരിക്കാൻ പ്രചോദിപ്പിച്ചതെന്ന് ആർഎസ്എസ് പറയുന്നു. ഡോ. ഹെഡ്ഗെവാർ ആർഎസ്എസ് സ്ഥാപിച്ചപ്പോൾ നേതാജി ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിച്ചുവെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.
ഒരിക്കൽ നേതാജി ട്രെയിൻ യാത്രക്കിടെ നാഗ്പൂരിലൂടെ പോകുമ്പോൾ ജനലിലൂടെ പുറത്ത് മൈതാനത്ത് യൂണിഫോം ധരിച്ച് പരേഡിൽ പങ്കെടുക്കുന്ന ആർഎസ്എസ് സംഘത്തെ കാണാൻ ഇടയാകുകയും, അവരെക്കുറിച്ച് ആശ്ചര്യപ്പെടുകയും ചെയ്തുവെന്ന് ആർഎസ്എസ് പറയുന്നു. പിന്നീടുള്ള നേതാജിയുടെ അന്വേഷണത്തിൽ പരേഡ് നടത്തിയ സംഘം ആർഎസ്എസ് ആണെന്നും തന്റെ മുൻകാല കോൺഗ്രസ് പരിചയക്കാരൻ ഡോ. ഹെഡ്ഗെവാറാണ് അത് സ്ഥാപിച്ചതെന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡോ. ഹെഡ്ഗെവാറിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച നേതാജി നഗ്പുരിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടുകയും ചെയ്‌തു. ആർഎസ്എസ് ആസാദ് ഹിന്ദ് ഫൗജുമായി യോജിക്കാനുള്ള കൂടിക്കാഴ്ചയായിരുന്നു അതെന്ന് പലരും വിലയിരുത്തി. പിന്നീട് ഡോ. ഹെഡ്ഗവറിന് രോഗം പിടിപ്പെടുകയും, തുടർന്ന് മരണപ്പെടുകയും ചെയ്തു. അഥവാ അക്കാരണത്താൽ ആ യോജിപ്പ് നടന്നില്ല! എന്നാൽ ഈ വാദത്തോട് ബോസിന്റെ ചരിത്രം പഠിച്ചവരും അദ്ദേഹത്തിന്റെ ബന്ധുക്കളുമൊന്നും യോജിക്കുന്നില്ല.
Find out more: