2019ല്‍ ലാലേട്ടൻ ചിത്രം ലൂസിഫര്‍ 200 കോടി കളക്ഷനിലെത്തിയത് മലയാളത്തിലെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെ മുഴുവൻ തകർത്തെറിഞ്ഞുകൊണ്ടാണ്. 2020ലും ലാലേട്ടൻ ചിത്രം തന്നെ എല്ലാ റെക്കോര്‍ഡുകളും തകർക്കുന്ന വിജയം കൈവരിക്കുമെന്ന  സൂചന നല്‍കുകയാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

 

   ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് ലാലേട്ടന്റെ മരക്കാറിനായി കാത്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. 5000 സ്‌ക്രീനുകളിലാണ് സിനിമയുടെ വേള്‍ഡ് റിലീസ്. മലയാളത്തിൽ കൂടാതെ ലാലേട്ടന്റെ മരക്കാര്‍ ചൈനീസ്, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലും പുറത്തിറങ്ങുന്നുണ്ട്.  2020 മാര്‍ച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്.

 

   പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം  പ്രിയദര്‍ശന്റെ സ്വപ്‌നചിത്രം കൂടിയാണ്. 100 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മരക്കാര്‍ മലയാളത്തിലെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമ എന്നാണ് അവകാശപ്പെടുന്നത്.

 

   മരക്കാരിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് പുതുവര്‍ഷ രാവിലാണ്. ലാലേട്ടൻ സിനിമയെ കുറിച്ച് പറഞ്ഞത് സിനിമ ഏറെ പ്രതീക്ഷയുണ്ടെന്നും 2020ലെ ഏറ്റവും മികച്ച വിഷ്വല്‍ ട്രീറ്റായിരിക്കും എന്നുമാണ്. ഒപ്പം  മരക്കാര്‍ തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണെന്നും ലാലേട്ടൻ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിനൊപ്പം മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായാണ് നിർവഹിക്കുന്നത്.

 

   ചിത്രത്തിൽ വിഎഫ്എക്സിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. കൂറ്റന്‍ സെറ്റുകളിലാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. മരക്കാറിനായി സെറ്റുകൾ ഒരുക്കിയത് സാബു സിറില്‍ ആണ്. തിരു ഛായാഗ്രഹണവും റോണി റാഫേല്‍ സംഗീത സംവിധാനവും രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എന്നാൽ  സിനിമ പൂർണമായും ചരിത്രത്തെ ആസ്പദമാക്കിയാവില്ലെന്നും എന്റർറ്റൈനെർ കൂടി ആയിരിക്കുമെന്നും സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

 

  ചൈനാ ബോക്‌സ് ഓഫീസില്‍ ചൈനീസ് പേരിലാണ് മരക്കാര്‍-അറബിക്കടലിന്റെ സിഹം റിലീസ് ചെയ്യുന്നത്. ചൈനയില്‍ എഴുപതിനായിരത്തിന് മുകളിലുള്ള സ്‌ക്രീനുകളിലാണ്  പ്രദര്‍ശന സാധ്യത ഉള്ളത്. ഇത് പരിഗണിച്ച് കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ ചൈനീസ് നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ച് റിലീസ് ചെയ്യുന്നുണ്ട്.

 

   ഇതിന്റെ ചുവടുപിടിച്ചാണ് മരക്കാറും ബറോസും മലയാളത്തില്‍ നിന്ന്  ചൈനീസ് വിപണിയിലേക്ക് കാലുകുത്തുന്നത്. പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ്. ഇതിന്റെ ഭാഗമായി സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു.

 

   ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Find out more: