ഭിക്ഷാടന മാഫിയയെ നേരിടാൻ ഡ്രോൺ നിരീക്ഷണം; സർവ്വസജ്ജമായി ശബരിമല! സൗജന്യ ചുക്ക് വെള്ളം പദ്ധതി കഴിഞ്ഞ വർഷങ്ങളിലും നടപ്പാക്കിയിരുന്നു. കഠിനമായ തണുപ്പിനെ അതിജീവിച്ച് ശാരീരിക അസ്വസ്ഥതകൾ മറികടന്ന് അയ്യപ്പന്മാർക്ക് മലകയറാൻ ഈ പാനീയം ഉന്മേഷം നൽകും. ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പന്മാർക്കായി ദാഹനീർ പദ്ധതി. രാമച്ചവും കരിങ്ങാലിയും ഉൾപ്പെടെയുള്ള ഔഷധങ്ങളിട്ട് തിളപ്പിച്ച വെള്ളം അയ്യപ്പഭക്തർക്ക് ക്ഷീണമകറ്റാൻ ദേവസ്വം ബോർഡ് സജ്ജമാക്കും. ഇതോടൊപ്പം പമ്പ- സന്നിധാനം കാനന പാതയുടെ വശങ്ങളിലായി പമ്പാതീർഥം പദ്ധതിയിലൂടെ ടാപ്പുകൾ വഴി ശുദ്ധീകരിച്ച കുടിവെള്ളം അയ്യപ്പൻമാരിലെത്തിക്കാൻ കേരള വാട്ടർ അഥോറിറ്റി സജ്ജമായി. പമ്പ മുതൽ സന്നിധാനം വരെ 103 കീയോസ്ക്കുകളിലായി 270 ജീവനക്കാരാണുള്ളത്.





പമ്പയിൽ നിന്ന് ശേഖരിച്ച വെള്ളം ആർഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകൾ വഴിയാണ് ശുദ്ധീകരിക്കുന്നത്. മൊത്തം 29 ലക്ഷം ലിറ്റർ സംഭരണ ശേഷിയുണ്ട് ടാങ്കുകൾക്ക്. ത്രിവേണി, പമ്പ, കെഎസ്ആർടിസി സ്റ്റാൻഡ്, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളിലാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. ശബരിമല തീർത്ഥാടനത്തിന് എല്ലാ സൗകര്യങ്ങളുമൊരുക്കി സർവ്വസജ്ജമാകുകയാണ് ഭരണസംവിധാനമാകെ. ശബരിമല തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതോടെ തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്നടക്കം മോഷ്ടാക്കളും അക്രമികളും എത്തിച്ചേരാനിടയുണ്ട്.




ഭിക്ഷാടനമാഫിയയും സജീവമാകുന്ന കാലമാണിത്. ഇത്തരക്കാർ കാട്ടിലൊളിക്കുകയും സൗകര്യം കിട്ടുമ്പോൾ പുറത്തുവന്ന് അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നതാണ് പതിവ്. ഇവരെ പിടികൂടാൻ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തിവരുന്നുണ്ട്.
 24 മണിക്കൂറും സൗജന്യമായി ഔഷധ ചേരുവകൾ അടങ്ങിയ തിളപ്പിച്ച ചുക്ക് വെള്ളം ഭക്തർക്ക് നൽകും. ബിസ്ക്കറ്റും ഇതോടൊപ്പം നല്കും. ഇവ അയ്യപ്പന്മാർക്ക് ലഭ്യമാക്കുന്നതിനായി 230 സ്റ്റാഫുകളെയാണ് സന്നിധാനത്തിന്റെ പ്രധാന ഇടങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.




രാമച്ചവും കരിങ്ങാലിയും ഉൾപ്പെടെയുള്ള ഔഷധങ്ങളിട്ട് തിളപ്പിച്ച വെള്ളം അയ്യപ്പഭക്തർക്ക് ക്ഷീണമകറ്റാൻ ദേവസ്വം ബോർഡ് സജ്ജമാക്കും. ഇതോടൊപ്പം പമ്പ- സന്നിധാനം കാനന പാതയുടെ വശങ്ങളിലായി പമ്പാതീർഥം പദ്ധതിയിലൂടെ ടാപ്പുകൾ വഴി ശുദ്ധീകരിച്ച കുടിവെള്ളം അയ്യപ്പൻമാരിലെത്തിക്കാൻ കേരള വാട്ടർ അഥോറിറ്റി സജ്ജമായി. പമ്പ മുതൽ സന്നിധാനം വരെ 103 കീയോസ്ക്കുകളിലായി 270 ജീവനക്കാരാണുള്ളത്.പമ്പയിൽ നിന്ന് ശേഖരിച്ച വെള്ളം ആർഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകൾ വഴിയാണ് ശുദ്ധീകരിക്കുന്നത്. മൊത്തം 29 ലക്ഷം ലിറ്റർ സംഭരണ ശേഷിയുണ്ട് ടാങ്കുകൾക്ക്. ത്രിവേണി, പമ്പ, കെഎസ്ആർടിസി സ്റ്റാൻഡ്, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളിലാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്.

 

Find out more: