ഗവർണർക്ക് അടിയന്തിര ചികിത്സ വേണം എന്ന് എകെ ബാലൻ! ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മുൻകൂട്ടിയറിയിക്കാതെ ഇറങ്ങി നടന്ന നടപടിയെ എകെ ബാലൻ നിശിതമായി വിമർശിച്ചു. അങ്ങനെ ഇറങ്ങി നടക്കാതിരിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടെ സുരക്ഷ പ്രധാനമായതിനാലാണ് എല്ലാം മുൻനിശ്ചയിച്ചപടി നടക്കണമെന്ന് പറയുന്നത്. എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക? രണ്ടുമൂന്ന് ദിവസം എന്തോ ചെറിയ അസ്വസ്ഥത അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇത് അടിയന്തിരമായി പരിശോധിക്കേണ്ടതാണ്. അവിശ്വാസനീയമായ കാര്യങ്ങളാണ് നടക്കുന്നത്. ഹൽവയൊക്കെ ഗവർണർ നേരിട്ട് പോയി വാങ്ങിക്കഴിക്കുകയാണ്. സുരക്ഷാപരമായി വലിയ പ്രശ്നമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അടിയന്തിരമായി ചികിത്സ ആവശ്യമാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോഴിക്കോട് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകാതിരുന്നത് അദ്ദേഹത്തിന്റെ അസാധാരണ നിലയിലുള്ള പെരുമാറ്റമാണെന്നും എകെ ബാലൻ പറഞ്ഞു. സാധാരണ നിലയിലുള്ള പെരുമാറ്റമാണെങ്കിൽ പ്രതികരണം ആവശ്യമാണ്. അസാധാരണമായ പെരുമാറ്റമാണെങ്കിൽ എന്തിനാണ് പ്രതികരിക്കുന്നത്. വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ പെരുമാറുകയാണ് ഗവർണർ ചെയ്തത്. എസ്എഫ്ഐയുടെ പ്രതിഷേധം ചാൻസലറെന്ന നിലയിൽ ഗവർണർ എടുക്കുന്ന നിലപാടിനെതിരായുള്ളതാണെന്ന് എകെ ബാലൻ പറഞ്ഞു. ഗവർണറടക്കമുള്ള ഉന്നത ഭരണഘടനാ പദവിയിലുള്ളവർക്ക് ഭക്ഷണം പോലും പരിശോധനകൾക്കു ശേഷമാണ് നൽകുകയെന്ന് എകെ ബാലൻ ചൂണ്ടിക്കാട്ടി.
അതൊരു സാധാരണ നടപടിയാണ്.അറുന്നൂറ് പോലീസുകാരുടെ കാവലിലാണ് ഗവർണർ എസ്എഫ്ഐക്കാരെ വെല്ലുവിളിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. ഗവർണർക്ക് പോലീസുകാരെ കൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന് എസ്എഫ്ഐയുടെ ഭാഗത്തു നിന്ന് യാതൊരു പ്രയാസവും ഉണ്ടാകില്ലെന്നും ബാലൻ പറഞ്ഞു. ഗവർണർക്ക് സംരക്ഷണം ആവശ്യമാണെങ്കിൽ എസ്എഫ്ഐ തന്നെ നൽകും. ഗവർണറുടെ സുരക്ഷ പ്രധാനമായതിനാലാണ് എല്ലാം മുൻനിശ്ചയിച്ചപടി നടക്കണമെന്ന് പറയുന്നത്.
എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക? രണ്ടുമൂന്ന് ദിവസം എന്തോ ചെറിയ അസ്വസ്ഥത അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇത് അടിയന്തിരമായി പരിശോധിക്കേണ്ടതാണ്. അവിശ്വാസനീയമായ കാര്യങ്ങളാണ് നടക്കുന്നത്. ഹൽവയൊക്കെ ഗവർണർ നേരിട്ട് പോയി വാങ്ങിക്കഴിക്കുകയാണ്. സുരക്ഷാപരമായി വലിയ പ്രശ്നമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Find out more: