കൊച്ചിയിൽ ഊണിന് നാല്പത് രൂപ; കൊച്ചിയിൽ ഒരു ജനകീയ ഭക്ഷണശാല തുറന്നു! മേയർ അഡ്വ. എം അനിൽ കുമാർ പുതിയ കാന്റീനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി നഗരത്തെ ഊട്ടാൻ ഒരു ജനകീയ ഭക്ഷണശാല കൂടി പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലായ ' സമൃദ്ധി @കൊച്ചി 'യുടെ പ്രഥമ കാന്റീൻ യൂണിറ്റ് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിസിഡിഎ) കടവന്ത്രയിലുള്ള ആസ്ഥാന മന്ദിരത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഒരു നഗരത്തിന്റെ വികസനം എന്നത് കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണത്തിൽ ഒതുങ്ങുന്നില്ലെന്ന് ജിസിഡിഎ അധികൃതർ പറഞ്ഞു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം കൂടി അതിൽ ഉൾപ്പെടുന്നു. വനിതാ ശാക്തീകരണവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന 'സമൃദ്ധി'യുമായുള്ള ഈ സഹകരണം, ആ ലക്ഷ്യത്തിലേക്കുള്ള ജിസിഡിഎയുടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്നും ജിസിഡിഎ പറഞ്ഞു. ജിസിഡിഎ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത സമൃദ്ധി നാടിനും നാട്ടുകാർക്കും ഭക്ഷണസമൃദ്ധി വിളമ്പുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിഡിഎ എക്സിക്യൂട്ടീവ് അംഗം എ ബി സാബു പറഞ്ഞു.





 കൊച്ചി നഗരസഭയുടെ നൂതന സംരംഭമായ സമൃദ്ധിയുടെ വിജയത്തിനു പിന്നിൽ സംതൃപ്തിയുടെയും സമൃദ്ധിയുടെയും സമ്മിശ്ര രസക്കൂട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നഗരത്തിന്റെ വികസനം എന്നത് കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണത്തിൽ ഒതുങ്ങുന്നില്ലെന്ന് ജിസിഡിഎ അധികൃതർ പറഞ്ഞു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം കൂടി അതിൽ ഉൾപ്പെടുന്നു. വനിതാ ശാക്തീകരണവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന 'സമൃദ്ധി'യുമായുള്ള ഈ സഹകരണം, ആ ലക്ഷ്യത്തിലേക്കുള്ള ജിസിഡിഎയുടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്നും ജിസിഡിഎ പറഞ്ഞു.രാവിലെ ഏഴുമുതൽ രാത്രി 10 വരെയാണ് കാൻ്റീനിൻ്റെ പ്രവർത്തനം. പ്രഭാതഭക്ഷണം, ഊണ്, ലഘുഭക്ഷണങ്ങൾ, ചായ, കാപ്പി എന്നിവ ഇവിടെ ലഭ്യമാകും. ഊണിന് 40 രൂപയാണ് നിരക്ക്. ശുചിത്വമുള്ള സാഹചര്യങ്ങളിൽ, പ്രാദേശികമായി ലഭ്യമാകുന്ന സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന നാടൻ വിഭവങ്ങളാണ് സമൃദ്ധിയുടെ പ്രധാന ആകർഷണം. 




നഗരത്തിന്റെ ഭാഗങ്ങളിൽനിന്ന് സമൃദ്ധി @കൊച്ചിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത്, ദിനംപ്രതി നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ജിസിഡിഎ ആസ്ഥാനത്താണ് പുതിയ കാന്റീൻ ആരംഭിക്കുന്നത്. ജിസിഡിഎ ഓഫീസിലെത്തുന്ന പൊതുജനങ്ങൾ, ജീവനക്കാർ, സമീപത്തുള്ള മറ്റ് ഓഫീസ് ജീവനക്കാർ, സാധാരണക്കാരായ തൊഴിലാളികൾ എന്നിവർക്കെല്ലാം കാൻ്റീൻ ഉപയോഗപ്പെടുത്താനാകും.കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം നൽകുക എന്നതിനൊപ്പം കുടുംബശ്രീ പ്രവർത്തകരായ ഒരു കൂട്ടം വനിതകൾക്ക് ഉപജീവനമാർഗം നൽകുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

Find out more: