ആദ്യകാല നടി നയനയുടെ മരണം വീണ്ടും ചർച്ചയാകുന്നു! സിനിമയേക്കാൾ നയനയുടെ മുഖം പ്രേക്ഷകർ ഓർത്തുവെയ്ക്കുന്നത് സീരിയ കഥാപാത്രങ്ങളിലൂടെയാണ്. എന്നാൽ മലയാള സമൂഹത്തെയൊന്നാകെ ഞെട്ടിച്ചതായിരുന്നു അവരുടെ മരണം. കുടുംബം ഒന്നാകെ ഹോട്ടൽ മുറിയിൽ മരിച്ചുകിടന്ന വാർത്തയും അതിനു പിന്നാലെ വന്ന വിവരങ്ങളും ഒരുപക്ഷ ഇന്നും ആളുകളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടാവാം. മലയാള സിനിമ പ്രേക്ഷകർക്ക് അത്രയൊന്നും ഓർമ്മയുള്ള പേരാവില്ല നടി നയനയുടേത്.നാടകങ്ങളിൽ മികച്ച കഥാപാത്രമാകാൻ സാധിച്ച നയനയ്ക്ക് പിന്നീട് ടെലിവിഷൻ സീരിയലുകളിൽ നിന്ന് അവസരങ്ങൾ ലഭിയ്ക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് സിനിമകളിലും നിറഞ്ഞു നിൽക്കാൻ നയനയ്ക്ക് സാധിച്ചു. ദൂരദർശനിലൂടെ പുറത്തിറങ്ങുന്ന പരമ്പരകളുടെ ഭാഗമായാണ് നയന ആദ്യം എത്തുന്നത്. ദേവമനോഹരി എന്ന പരമ്പരയിലെ കഥാപാത്രത്തെ ഒരുപക്ഷേ ഇപ്പോഴും പ്രേക്ഷകർക്ക് ഓർമ്മയുണ്ടാവാം.
സീരിയലിൽ കേന്ദ്രകഥാപാത്രത്തോടൊപ്പം പ്രാധാന്യം അർഹിക്കുന്ന വേഷങ്ങളാണ് ചെയ്തിരുന്നതെങ്കിൽ സിനിമയിലേയ്ക്ക് എത്തിയപ്പോഴെ വളരെ ചെറിയ വേഷങ്ങളാണ് താരത്തിന് ലഭിച്ചിരുന്നത്. നാടകത്തിലൂടെയാണ് നയന എന്നറിയപ്പെടുന്ന ബിന്ദു അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.ആയിരപ്പറ, വാർധക്യ പുരാണം, സാഗരം സാക്ഷി, ആയുഷ്‌ക്കാലം, കടിഞ്ഞൂൽ കല്യാണം, വിഷ്ണുലോകം എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ നയനയെ കണ്ടെത്താൻ സാധിയ്ക്കും. സ്ത്രീധനം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, മലപ്പുറം ഹാജി മഹാനായജോജി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അക്കാലത്ത് ശ്രദ്ധിയ്ക്കപ്പെട്ടവയായിരുന്നു. ഇങ്ങനെ സിനിമയിൽ വലിയ പ്രതീക്ഷകൽ വെച്ചാണ് നയന ആലപ്പുഴയിൽ നിന്ന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേയ്ക്ക് പറിച്ചുനടുന്നത്. അക്കാലത്ത് ഷൂട്ടിംഗ് ആവശ്യങ്ങൾക്കായി നിരന്തരം തിരുവനന്തപുരത്തേയ്ക്ക് എത്തേണ്ടിയിരുന്നതിനാൽ ആലപ്പുഴയിൽ നിന്നും നയന തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയായിരുന്നു.സീരിയൽ നിർമ്മിയ്ക്കുന്നതിനായി ചെറിയ കടങ്ങൾ വാങ്ങിയിരുന്നു.
പക്ഷേ അതും വേണ്ടത്ര വിജയം കണ്ടില്ല. ഒടുക്കം സീരിയൽ അവസാനിപ്പിച്ച് മറ്റൊരു ബിസിനസ് തീരുമാനിച്ചു. അതുപക്ഷേ സ്വന്തം ചേട്ടനും ചേച്ചിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. മറ്റൊരു നടിയുടെ കൈയ്യിൽ നിന്നും ഏഴുലക്ഷം രൂപയും മറ്റു ചില കടങ്ങളുമായി ഒരു ഷോപ്പ് തുടങ്ങാനായിരുന്നു പദ്ധതി. സീരിയലുകളിൽ ലഭിച്ചതുപോലെ ഒരു സ്വീകാര്യത താരത്തിന് സിനിമയിൽ നിന്ന് ലഭിച്ചില്ല. സാമ്പത്തികമയ നിലനിൽപ്പിനെ ബാധിച്ചു തുടങ്ങിയതോടെ സ്വന്തമായി സീരിയൽ സംവിധാനം ചെയ്യാൻ നയന തീരുമാനിച്ചു. മുന്നോട്ട് ജീവിക്കാൻ യാതൊരു വഴിയും ഇല്ലാതെ വന്നതോടെ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
അതിനുവേണ്ടി അവർ മൈസൂരുവിലേയ്ക്ക് അവർ പുറപ്പെട്ടു. അവിടെ ഹോട്ടലിൽ റൂമെടുത്ത് രാത്രി നയനയുടേയും ചേച്ചിയുടേയും കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷമാണ് എല്ലാവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. നയനയുടെ അച്ഛൻ ബാലകൃഷ്ണപ്പണിക്കർ, അമ്മ രത്‌നമ്മ, ചേച്ചി ഇന്ദു, ചേട്ടൻ ബിനു പണിക്കർ എന്നിവരടങ്ങുന്ന അഞ്ചുപേരുടെ മരണ വാർത്തയാണ് തൊട്ടുടത്ത ദിവസം പ്രിയപ്പെട്ടവരെ ഉണർത്തിയത്. ആ കുടുബത്തിലെ രണ്ട് കുട്ടികൾ മാത്രമാണ് അന്ന് ജീവനോടെ അവശേഷിച്ചത്. ബിസിനസ് തുടങ്ങുന്നതിനായി പലരിൽ നിന്നായി വാങ്ങിയ പണം തരിച്ചുകൊടുക്കാൻ പറ്റാതെ വന്നതോടെ താരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തുടങ്ങിവെച്ചതൊന്നും പ്രതീക്ഷിച്ചതുപോലെ വിജയിക്കാതെ വന്നത് നയനയ്ക്കും കുടുംബത്തിനും വലിയ തിരിച്ചടിയാണ് നൽകിയത്. ബിസ്‌നസ് പരമാവധി വിജയിപ്പിക്കാൻ നോക്കിയപ്പോഴും അവിടെ നിന്നെല്ലാം തിരിച്ചടികളാണ് നേരിട്ടത്. ഒടുക്കാം ഇനിയൊരു വഴിയുമില്ലെന്ന് തോന്നിയതോടെ അവർ ഒന്നിച്ച് ആ തീരുമാനം എടുക്കുകയായിരുന്നു.
Find out more: