വിക്ര'മിൻ്റെ നൂറാം ദിനാഘോഷം ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് വേദിയിൽ! എറണാകുളം അങ്കമാലി ആഡ് ലക്സ് കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച അവാർഡ് നിശയാണ് സംപ്രേക്ഷണം ചെയുന്നത്. ബിഗ് സ്ക്രീൻ താരങ്ങളും മിനിസ്ക്രീൻ താരങ്ങളും അണിനിരന്ന അവാർഡ് നിശയ്ക്കു വർണം ചാർത്തി തമിഴ്വി ചിത്രം വിക്രം സിനിമയ്ക്കുള്ള അംഗീകാരവും നേടന്നു. ഇഷ്ട പരമ്പരകൾക്കുള്ള പുരസ്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2022 ഒക്ടോബര് 15, 16 തീയതികളിൽ (ശനി, ഞായർ ) വൈകുന്നേരം 7 മുതൽ പ്രേക്ഷകരുടെ മുമ്പിലേക്ക്. 30 മിനിറ്റോളം ദൈർഘ്യത്തിൽ അവതരിപ്പിച്ച വിക്രം സെഗ്‌മെന്റും പരിപാടിയ്ക്കു മിഴിവേകി. അവാർഡ് വേദിയിൽ നിരവധി കലാപരിപാടികളും പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു. 60 തിൽ അധികം കലാകാരന്മാരുടെ കലാവിരുന്നാണ് പുരസ്കാര നിശയ്ക്കു വർണം ചാർത്താൻ സജ്ജമാക്കിയത്.
ചലച്ചിത്ര താരവും ബിഗ് ബോസ് ഫെയിമുമായ റംസാൻ അവതരിപ്പിച്ച ഡാൻസും പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി. മലയാളത്തിലെ മുൻ നിര നായികമാരായ അനു സിതാര , ദുർഗ കൃഷ്ണൻ, ടെലിവിഷൻ താരങ്ങൾ തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും കണ്ടമ്പററി ഡാൻസുകളും സദസിനെ ഇളക്കി മറിച്ചു. ഇന്ത്യ ഒട്ടാകെ തരംഗമായ വിക്രത്തിന്റെ 100- ാം ദിനാഘോഷത്തിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് വേദിയിൽ മലയാള സിനിമയും ഏഷ്യാനെറ്റും ചേർന്ന് ഉലകനായകൻ കമൽഹാസനെ ആദരിച്ചത്.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മുകേഷ്, സൂരജ് വെഞ്ഞാറമൂട്, നിഖില വിമൽ, ലക്ഷ്മി ഗോപാലസ്വാമി, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ധർമജൻ, നാദിർഷ, സുധീർ കരമന, വിജയ് ബാബു, ടിനി ടോം, നിത പിള്ള, നരേൻ,
സിജു വിൽസൺ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, സംവിധായകൻ രഞ്ജിത്ത് ശങ്കർ, തെസ്നി ഖാൻ, പാരീസ് ലക്ഷ്മി, ജനപ്രിയ പരമ്പരകളിലെ താരങ്ങൾ തുടങ്ങി നിരവധിപേർ സദസിന് മിഴിവേകി.ടെലിവിഷൻ പുരസ്ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ ചലച്ചിത്ര രംഗത്ത് 20 വർഷം പൂർത്തിയാക്കിയ ജയസൂര്യയെ വേദിയിൽ കമൽഹാസൻ ആദരിച്ചു. ബിഗ് സ്ക്രീൻ താരങ്ങളും മിനിസ്ക്രീൻ താരങ്ങളും അണിനിരന്ന അവാർഡ് നിശയ്ക്കു വർണം ചാർത്തി തമിഴ്വി ചിത്രം വിക്രം സിനിമയ്ക്കുള്ള അംഗീകാരവും നേടന്നു. ഇഷ്ട പരമ്പരകൾക്കുള്ള പുരസ്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2022 ഒക്ടോബര് 15, 16 തീയതികളിൽ (ശനി, ഞായർ ) വൈകുന്നേരം 7 മുതൽ പ്രേക്ഷകരുടെ മുമ്പിലേക്ക്. 30 മിനിറ്റോളം ദൈർഘ്യത്തിൽ അവതരിപ്പിച്ച വിക്രം സെഗ്‌മെന്റും പരിപാടിയ്ക്കു മിഴിവേകി. അവാർഡ് വേദിയിൽ നിരവധി കലാപരിപാടികളും പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു.
പാത്രാവിഷ്കാരത്തിലെ പ്രകടനംകൊണ്ട് സമകാലിക സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂടിന് ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്ക്കാരവും സമ്മാനിച്ചു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രാജേഷ് ഹെബ്ബാറും ബിഗ് ബോസ്/ കോമഡി സ്റ്റാർ ഫെയിം അഖിലും ചേർന്നൊരുക്കിയ കിച്ചൺ ഡാൻസ് ഷോയുടെ പ്രത്യേക ആകർഷണമായി.
Find out more: