പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് അംഗീകരിച്ച് ശ്രുതി ഹാസൻ! മുഖത്തിന്റെ ഷേപ്പ് കൂടുതൽ ഭംഗിയാക്കാനും, ഇൻഹാൻസ് ചെയ്യാനുമൊക്കെയായി പല തരത്തിലുള്ള പ്ലാസ്റ്റിക് സർജറിയും ചെയ്യുന്നവരാണ് നടിമാർ. എന്നാൽ ഭൂരിഭാഗം നടിമാരും അത് സമ്മതിക്കാറില്ല. പക്ഷേ ഒരു വിമർശനങ്ങൾക്കും വഴി കൊടുക്കാതെ, അതെ ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്ന് അംഗീകരിച്ച നടിയാണ് ശ്രുതി ഹാസൻ . എന്റെ മുഖം, ഞാൻ ചെയ്തു, അതിലാർക്കാണ് പ്രശ്നം എന്ന് ശ്രുതി ഹാസൻ ചോദിയ്ക്കുന്നു.സൗന്ദര്യം ഭൂരിഭാഗം ആളുകൾക്കും ഒരു ലഹരിയാണ്. പ്രത്യേകിച്ചും നായിക എന്ന നിലയിലുള്ള സെലിബ്രിറ്റി സ്റ്റാർഡത്തിൽ നിൽക്കുമ്പോൾ. ഇങ്ങനെ ആയാലേ സൗന്ദര്യം വയ്ക്കൂ എന്നില്ല, പക്ഷേ ഇങ്ങനെയൊക്കെയായാലും താൻ കൂടുതൽ സുന്ദരിയാവും എന്ന് തോന്നുന്നതുകൊണ്ടു തന്നെ പല തരത്തിലുള്ള കോസ്മറ്റിക് സർജറികളും പല നടിമാരും ചെയ്യാറുണ്ട്.
മോഡലിങിലൂടെയാണ് ശ്രുതി ഹാസൻ ഇന്റസ്ട്രിയിലേക്ക് വന്നത്. തുടക്ക കാലത്ത് പല തരത്തിലുള്ള നെഗറ്റീവ് ട്രോളുകൾക്കും ശ്രുതി ഇരയായിരുന്നു. പക്ഷേ അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുവന്ന ശ്രുതി ഹാസൻ, ഇന്ന് ഗായികയും ഗാനരചയിതാവും ഒക്കെയാണ്. പാട്ടും അഭിനയവും ശ്രുതിയ്ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ആർക്കൊക്കെയാണോ അത്തരത്തിൽ പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് അതിനൊന്നും കമന്റ് പറയാൻ ഞാൻ ആളല്ല. ഞാൻ ചെയ്തു എന്നതുകൊണ്ട് മറ്റൊരാൾ ചെയ്യണം എന്നും ഞാൻ പറയില്ല. ഇത് പൂർണമായും എന്റെ ഇഷ്ടവും താത്പര്യവുമാണ്- ശ്രുതി ഹാസൻ പറഞ്ഞു.
എന്റെ മൂക്കിനും ലിപ്പിനും ആണ് ഞാൻ സർജറി ചെയ്തത്. ഞാൻ അത് ചെയ്യും എന്ന് എനിക്ക് ഒരുപാട് മുൻപേ അറിയാമായിരുന്നു. കാരണം ഇങ്ങനെയായിരുന്നില്ല എന്റെ മൂക്ക്. എനിക്കത് കൂടുതൽ പ്രിറ്റിയായി കാണണം എന്നാഗ്രഹിച്ചു, ഞാൻ ചെയ്തു. എനിക്ക് എന്തിന് ഈ ലുക്ക് വേണം, എന്തുകൊണ്ട് ആ ലുക്ക് വേണ്ട എന്നൊന്നും എനിക്കാരോടും ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ല. എനിക്ക് ചെയ്യണം എന്ന് തോന്നി, ഞാൻ ചെയ്തു. നാളെ മറ്റെന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാലും ഞാനത് ചെയ്യും. തുടക്ക കാലത്ത് പല തരത്തിലുള്ള നെഗറ്റീവ് ട്രോളുകൾക്കും ശ്രുതി ഇരയായിരുന്നു. പക്ഷേ അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുവന്ന ശ്രുതി ഹാസൻ, ഇന്ന് ഗായികയും ഗാനരചയിതാവും ഒക്കെയാണ്.
Find out more: