നിർഭയ കേസിലെ പ്രതികൾ തീവ്രവാദികളല്ല , ഇതിനോടകം തന്നെ നിങ്ങൾ അവരെ നാല് തവണ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട് . ഇത് ഒരു അഭിഭാഷകന്റെ വാക്കുകളാണ്. മാധ്യമ സമ്മർദ്ദമാണ് ഇതിനു പിന്നിലെന്നാണ് അഭിഭാഷകൻ എപി സിംഗ് പറഞ്ഞത്. 'മാധ്യമ സമ്മര്‍ദ്ദം ഇതിനകം തന്നെ അവരെ കൊന്നു. നാല് മരണവാറണ്ടുകളാല്‍ നാല് പ്രാവശ്യം അവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവര്‍ നാല് പ്രാവശ്യം തൂക്കിലേറിയിട്ടുണ്ട്', ഇന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എ പി സിങ് പറഞ്ഞു.
കേസിലെ പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് സിങ്, മുകേഷ് സിങ്, വിനയ് ശര്‍മ്മ എന്നിവരെ മാര്‍ച്ച് 20 ന് തൂക്കിലേറ്റുമെന്ന പുതിയ മരണ വാറണ്ട് ഇന്നാണ് ഡല്‍ഹി കോടതി പുറപ്പെടുവിച്ചത്. പുലര്‍ച്ചെ 5.30 യ്ക്കാണ് പ്രതികളെ തൂക്കിലേറ്റുക. ഇത് നാലാം തവണയാണ് നാല് പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്.
പ്രതികള്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ച കോടതിയുടെ നടപടിയെ 'നിയമപരമായ കൊലപാതകം' ആണെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. 'തീക്കളിയാണ് ഇപ്പോള്‍ കളിക്കുന്നതെന്ന കോടതിയുടെ പരാമര്‍ശം എന്നെ തികച്ചും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനു തുല്യമാണെന്ന് എ പി സിങ് കൂട്ടിച്ചേര്‍ത്തു. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെയെല്ലാം ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പലപ്രാവശ്യം പ്രതികളുടെ അപ്പീല്‍ ഹര്‍ജികളുമായി എ പി സിങ് എത്തി. അതിനുശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മുന്നില്‍ ദയാഹര്‍ജിയും സമര്‍പ്പിച്ചു. ശിക്ഷ നീട്ടിക്കൊണ്ടു പോകാന്‍ ഓരോ പ്രതികളും വേറെ വേറെ ആയി ഹര്‍ജികള്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ ആറു പ്രതികളില്‍ ഒരാള്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്യുകയും ജുവനൈല്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തതോടെ അവശേഷിക്കുന്ന മറ്റു നാലു പ്രതികളെയാണ് വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ഇവര്‍ ഓരോരുത്തരായി സുപ്രീം കോടതിയെ സമീപിക്കുകയും ശിക്ഷ വൈകിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഹൈക്കോടതിയെയും സമീപിച്ചു. ഇതിനു പിറകിലെല്ലാം പ്രവര്‍ത്തിച്ചത് അഭിഭാഷകനായ എ പി സിങ് ആണ്. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെയാണ് നാലാമത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍, അക്ഷയ് സിങിന് നിയമസാധുതകളുണ്ടെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. അക്ഷയ് ഇതിനോടകം രണ്ടാമത്തെ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എ പി സിങ് പറഞ്ഞു.
അതേമസം, രണ്ടാമത്തെ ദയാഹര്‍ജിയെ സംബന്ധിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു.മാര്‍ച്ച് നാലിന് പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെ നാലാമത്തെ മരണ വാറണ്ടാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ബാക്കി മൂന്ന് പ്രതികളുടെയും ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയതോടെ നാല് പ്രതികള്‍ക്കും മുമ്പിലുണ്ടായിരുന്ന എല്ലാ നിയമസാധുതകളും അവസാനിച്ചിരിക്കുകയാണ്.നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടക്കും. നാല് പ്രതികളുടെയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പുലര്‍ച്ചെ 5.30 യ്ക്കാണ് വധശിക്ഷ നടപ്പാക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെയെല്ലാം ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു.
പ്രതികള്‍ തീവ്രവാദികളല്ലെന്നും ഇതിനകം അവര്‍ നാല് പ്രാവശ്യം കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കുമെന്ന ഉത്തരവില്‍ പൊട്ടിത്തെറിച്ചുകൊണ്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടെ മുമ്പില്‍ വെച്ചാണ് എ പി സിങ് ഇക്കാര്യം പറഞ്ഞത്.
തൂക്കുമരത്തിന് തൊട്ടരികില്‍ നിന്ന് നിര്‍ഭയ കേസ് പ്രതികളെ ഇത്രയും നാള്‍ രക്ഷിച്ചത് അഭിഭാഷകനായ എ പി സിങ് ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ നാല് പ്രതികളെയും വീണ്ടും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എ പി സിങ്.
click and follow Indiaherald WhatsApp channel