കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച(ജൂലായ് 23) അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കാലവര്‍ഷം ശക്തമായി തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍മാര്‍ ഫെയ്‌സ്ബുക്ക്  പേജുകളിലൂടെ അറിയിപ്പ് നൽകി

പ്രൊഫഷണല്‍ കോളേജുകള്‍ക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും ചൊവ്വാഴ്ചയിലെ അവധി ബാധകമാണ്. അതേസമയം, ചൊവ്വാഴ്ചയിലെ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. 

Find out more:

ado