അയാൾ വേറെയും പലത് ചെയ്തിട്ടുണ്ട്, ജനങ്ങളതറിയണം; മനസ്സ് തുറന്ന് ചാക്കോയുടെ മകൻ! കേരളം കണ്ട എക്കാലത്തേയും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻറെ കഥ പറയുന്നതാണ് ചിത്രം. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറും പാട്ടുമൊക്കെ പുറത്തിറങ്ങിയതോടെ ഡിക്യു ആരാധകർ ആവേശത്തിലാണ്. ഇപ്പോഴിതാ കുറുപ്പ് സിനിമ പുറത്തിറങ്ങാനൊരുങ്ങവെ സുകുമാരക്കുറുപ്പ് വർഷങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകൻ ഒരു പ്രമുഖ മാധ്യത്തോട് പ്രതികരിക്കുന്നു. ദുൽഖർ സൽമാൻ നായകനാകുന്ന 'കുറുപ്പ്' എന്ന ചിത്രം നവംബർ 12ന് തീയേറ്ററുകളിലെത്താനിരിക്കുകയാണ്. സുകുമാരക്കുറുപ്പിൻറെ കൂരകൃത്യങ്ങൾ ജനങ്ങളറിയണം. എൻറെ അപ്പനെ കൊന്നത് മാത്രമല്ല, അയാൾ വേറെയും പലത് ചെയ്തിട്ടുണ്ട്.
അയാളൊരു ബ്രില്ലൈൻറ് ക്രിമിനലാണ്, അത് ജനങ്ങളിലെത്തണം. സിനിമ കണ്ട് കഴിഞ്ഞപ്പോൾ എല്ലാവരിലേക്കും എത്തണമെന്ന് ആഗ്രഹം തോന്നി. നമ്മളൊക്കെ ഉദ്ദേശിക്കുന്നതിൽ അപ്പുറമുള്ള കാര്യങ്ങൾ ചെയ്തിട്ടുള്ളയാളാണ്, അത് ജനങ്ങൾ ഇതിലൂടെ അറിയും. ആ ഒരു വിശ്വാസം ഉണ്ട്. പാട്ടോ ടീസറോ കാണുന്നതുപോലെയല്ല, അത് പോലെയല്ല പടത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. എൻറെ അച്ഛനെ ഇൻഷുറൻസിനായി കൊന്നുവെന്നത് മാത്രമായിരുന്നു അയാളുടെ കുറ്റകൃത്യമായി എനിക്കറിയാവുന്നത്. അതിൽ കൂടുതലുള്ള കാര്യങ്ങളുണ്ട് സിനിമയിൽ, ജിതിൻറെ വാക്കുകൾ. കുറുപ്പായി ദുൽഖർ എത്തുമ്പോൾ ഹീറോയിസം ആകുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ കുറുപ്പ് എന്ന വ്യക്തിയെ സമൂഹത്തിന് മുന്നിൽ ചെറിയൊരു രീതിയിൽ പോലും ന്യായീകരിച്ചുള്ള ഒരു രംഗം പോലുമില്ല ചിത്രത്തിൽ. അരവിന്ദ് എന്ന കഥയെഴുത്തുകാരൻ എന്നെ കാണാൻ വന്നിട്ടുണ്ട്.
സിനിമയുടെ ആവശ്യത്തിനെന്നല്ല പറഞ്ഞത്. പുസ്തകമെഴുതുന്നു എന്ന് പറഞ്ഞാണ് വന്നത്. അമ്മയെയും കാണമെന്ന് പറഞ്ഞിരുന്നു. പഴയ കീര്യം വീണ്ടും ഓർക്കാൻ താൽപര്യമില്ലെന്ന് ഞങ്ങൾ പറഞ്ഞു. അതെല്ലാം കഴിഞ്ഞ് കുറെ നാൾ കഴിഞ്ഞപ്പോഴാണ് അദ്ദേഹമാണ് സിനിമയുടെ കഥയെഴുതുന്നത് എന്നറിഞ്ഞു. സിനിമയിറങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ അതൊരു ഷോക്കായി. ദുൽഖർ അഭിനയിക്കുന്ന സിനിമയാകുമ്പോൾ അത് കുറുപ്പിനെ ഏതുരീതിയിൽ ചിത്രീകരിക്കുന്നുവെന്ന് അറിയില്ലായിരുന്നു.
അതാണ് വക്കീൽ നോട്ടീസയച്ചത്. പക്ഷേ അണിയറപ്രവർത്തകർ ഞങ്ങളെ എഡിറ്റിന് മുമ്പും ശേഷവും സിനിമ കാണിച്ചു. ഇപ്പോൾ കുറുപ്പിന് നായകപരിവേഷം എന്ന് ഉള്ളത് സിനിമ ഇറങ്ങിയ ശേഷം മാറും, എനിക്കുള്ള അറിവിനൊക്കെ അപ്പുറത്താണ് കാര്യങ്ങൾ എന്നറിയാൻ കഴിഞ്ഞു. അപ്പൻ കൊല്ലപ്പെടുമ്പോൾ അമ്മ ആറുമാസം ഗർഭിണിയായിരുന്നു. അമ്മ പറഞ്ഞ കാര്യങ്ങളും കേട്ടതും കണ്ടതുമൊക്കെയാണ് എനിക്ക് ഇക്കാര്യങ്ങളെ കുറിച്ചൊക്കെ അറിവുള്ളത്, ജിതിൻ പറഞ്ഞു.
Find out more: